This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗാസി, ആന്ദ്രേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:16, 16 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഗാസി, ആന്ദ്രേ (1970 - )

Agassi, Andre

ലോകചാമ്പ്യന്‍ പദവി പലതവണ നേടിയ ടെന്നിസ് കളിക്കാരന്‍. മുഴുവന്‍ പേര് ആന്ദ്രേ കിര്‍ക്ക് അഗാസി (Andre Kirk Agassi). ജനനം അമേരിക്കയില്‍ നെവാദ (Nevada) സംസ്ഥാനത്തില്‍ ലാസ് വേഗാസ് (Las Vegas) നഗരത്തില്‍ 1970 ഏ. 29-ന്. 1992-ല്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായി. തുടര്‍ന്ന്, 1994-ല്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍, 1995-ല്‍ ആസ്റ്റ്രേലിയന്‍

ആന്ദേ അഗാസി

ഓപ്പണ്‍ ചാമ്പ്യന്‍, 1999-ല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ചു. അങ്ങനെ ഗ്രാന്‍ഡ് സ്ലാം (Grand Slam) വിജയിയായി. ഈ നേട്ടം കൈവരിച്ച അഞ്ച് ടെന്നിസ് കളിക്കാരില്‍ ഒരാളാണ് അഗാസി. ലോക ചാമ്പ്യന്‍ പദവി നേടിയ അമേരിക്കന്‍ ടെന്നിസ് താരങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ആന്ദ്രേ അഗാസിയുടേതാണ്.

ആക്രമണ സ്വഭാവമുള്ളതും അതേസമയം ചാരുതയാര്‍ന്നതുമായ കളിയാണ് അഗാസിയുടേത്. 2001-ല്‍ പ്രശസ്ത ജര്‍മന്‍ വനിതാ ടെന്നിസ് താരമായ സ്റ്റെഫിഗ്രാഫിനെ (Steffi Graf) വിവാഹം കഴിച്ചു.

(സി.ജി. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍