This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യങ്കാര്‍, എം.ഒ.പി. (1886 - 1963)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അയ്യങ്കാര്‍, എം.ഒ.പി. (1886 - 1963)
അന്തര്‍ദേശീയതലത്തില്‍ അറിയപ്പെടുന്ന ഭാരതീയ സസ്യശാസ്ത്രകാരന്‍; മാണ്ഡയം ഒസൂരി പാര്‍ഥസാരഥി അയ്യങ്കാര്‍ എന്നാണ് മുഴുവന്‍ പേര്. സസ്യശാസ്ത്രത്തിലെ ഒരു ഉപവിഭാഗമായ ആല്‍ഗവിജ്ഞാനീയം (Algology) ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേക പഠനവിഷയം. ഭാരതത്തെ സംബന്ധിച്ചിടത്തോളം അയ്യങ്കാര്‍ ആല്‍ഗവിജ്ഞാനീയത്തിന്റെ പിതാവായിട്ടാണ് അറിയപ്പെടുന്നത്.
മദ്രാസ് പ്രസിഡന്‍സി കോളജില്‍നിന്നും 1909-ല്‍ എം.എ. ബിരുദവും ലണ്ടനില്‍നിന്നും 1930-ല്‍ ഡോക്ടര്‍ ബിരുദവും നേടിയ അയ്യങ്കാര്‍ 1933-ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ സസ്യശാസ്ത്രാധ്യാപകനായി ചേരുകയും താമസിയാതെ ആ വകുപ്പിന്റെ തലവനായി ഉയരുകയും ചെയ്തു. 1944-ല്‍ പെന്‍ഷന്‍ പറ്റുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനത്തു തുടര്‍ന്നു.
ശുദ്ധജലത്തിലും സമുദ്രജലത്തിലും വളരുന്ന മിക്ക ആല്‍ഗല്‍ ഗ്രൂപ്പുകളെപ്പറ്റിയും ആധികാരികമായ ഗവേഷണങ്ങളില്‍ അയ്യങ്കാര്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ക്ലോറോഫൈസീ (Chlorophyceae) എന്ന ആല്‍ഗല്‍ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിനു പ്രത്യേക താത്പര്യം. 'ഇന്ത്യന്‍ ഫൈക്കോളജിക്കല്‍ സൊസൈറ്റി'യുടെ സ്ഥാപക-അധ്യക്ഷനായിരുന്ന അയ്യങ്കാര്‍ അന്തരിക്കുമ്പോള്‍ (1963) അന്തര്‍ദേശീയ ഫൈക്കോളജിക്കല്‍ സൊസൈറ്റിയുടെ അധ്യക്ഷനായിരുന്നു.
(ആര്‍. ഗോപിമണി)