This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൊണോയ്ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:14, 14 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമൊണോയ്ഡിയ

Ammonoidea

സെഫലോപോഡ് (Cephalopod) മൊളസ്കുകളിലെ ഒരു അസ്തമിത വിഭാഗം. പരന്ന് സര്‍പ്പിളാകൃതിയിലുള്ളതോ സങ്കീര്‍ണ സന്ധിരേഖകളോടു കൂടിയതോ ആയ ഒരു ബാഹ്യകവചം ഇവയ്ക്കുണ്ടായിരുന്നു. ഇതിന് നോട്ടിലസിന്റെ (Nautilus) പുറന്തോടിനോട് സാദൃശ്യമുണ്ട്. മൃദുല ശരീരഭാഗങ്ങളെക്കുറിച്ച് അറിവില്ല. പ്രാചീനകാലത്ത് സമുദ്രങ്ങളില്‍ ഇവ സുലഭമായിരുന്നു. പുറന്തോടിന് ഒന്നേകാല്‍ സെ.മീ. വ്യാസമുള്ള സിംബൈറ്റിസ് (Cymbites) മുതല്‍ രണ്ടു മീ. വ്യാസം വരുന്ന പാക്കിഡിസ്കസ് സെപ്പന്‍റേഡന്‍സിസ് (Pachydiscus seppenradensis) വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഓര്‍ഡോവിഷന്‍ കല്പത്തിലാണ് ആദ്യമായി ഇവ പ്രത്യക്ഷപ്പെട്ടത്. ഡെവോണിയന്‍ മുതല്‍ ജുറാസിക് വരെയുള്ള യുഗങ്ങള്‍ ഇവയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. ക്രിട്ടേഷ്യസിന്റെ അന്ത്യത്തോടെ ഇവ അപ്രത്യക്ഷമായി. ആകൃതിയിലും ഘടനയിലുമുള്ള വൈവിധ്യം ഇവയെ വളരെ പ്രാധാന്യമുള്ള സൂചക ഫോസ്സിലുകളാക്കി മാറ്റുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍