This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രോമെഗാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:05, 11 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്രോമെഗാലി

Acromegali

താടിയെല്ലിനും മോണയ്ക്കും കൈകാലുകളിലെ എല്ലുകള്‍ക്കും ക്രമാതീതമായുണ്ടാകുന്ന വളര്‍ച്ച. ശരീരത്തിന്റെ സ്വാഭാവികവളര്‍ച്ച കഴിഞ്ഞതിനുശേഷം അന്തഃസ്രാവിയായ ആന്റീരിയര്‍ പിറ്റ്യൂറ്ററി (Anterior Pituitory) ക്രമത്തിലധികം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതാണ് ഇതിനു കാരണം. എല്ലുകളുടെ വളര്‍ച്ചയ്ക്കാധാരമായ എപ്പിഫൈസിസ് (epiphysis) സംയോജിക്കുന്നതുവരെയാണ് സ്വാഭാവിക വളര്‍ച്ചയുണ്ടാകുന്നത്; ഈ സംയോജനത്തിനുശേഷമുള്ള വളര്‍ച്ചയാണ് അക്രോമെഗാലി. നട്ടെല്ലിന്റെ വികലമായ വളര്‍ച്ചമൂലം കൂനുണ്ടാകുന്നു. നെറ്റിയെല്ല്, കശേരുക്കള്‍, കൈകാലുകളിലെ അസ്ഥികള്‍, ആമാശയത്തിലെയും വന്‍കുടലിലെയും രക്തവാഹികള്‍, കരള്‍, ശ്വാസകോശങ്ങള്‍, പ്ളീഹ എന്നിവ തന്മൂലം വലുതാകുന്നു. കൈ പരന്ന് തടിച്ച് വിരലുകളുടെ അറ്റം ഉരുണ്ട് ചട്ടുകത്തിന്റെ ആകൃതിയില്‍ കാല്‍മുട്ടിനുതാഴെവരെ നീണ്ടുകിടക്കും; ചുണ്ടും നാക്കും തടിക്കുന്നതിനാല്‍ സംസാരിക്കാന്‍ വൈഷമ്യം നേരിടും; ദേഹത്തും മുഖത്തും ധാരാളം രോമം വളര്‍ന്നു രോഗിക്ക് ഗൊറില്ലയുടെ രൂപത്തോട് സാദൃശ്യം ഉണ്ടാകുന്നു. ഈ രോഗത്തെപ്പറ്റിയുള്ള ആദ്യവിവരണം നല്കിയത് പിയറി മേരി (1886) ആണ്. റേഡിയോ ആക്റ്റിവതയുള്ള യിട്രിയം (yttrium) പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ കുത്തിവയ്ക്കുക, ഡീപ് എക്സ്-റേ തെറാപി പ്രയോഗിക്കുക എന്നിവയാണിതിനു പ്രതിവിധികള്‍.

(ഡോ. നളിനി വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍