This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉം-ക്വായിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:18, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉം-ക്വായിസ്‌

Umm qais

ആംഫി തിയെറ്റര്‍

ജോര്‍ദാനിലെ ഇബ്രിഡ്‌ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ചരിത്ര പ്രധാനമായ ഒരു നഗരം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി നിര്‍മിച്ച ഈ പട്ടണം ആരംഭത്തില്‍ ഗദാര എന്നാണ്‌ അറിയപ്പെട്ടത്‌. ബി.സി. 63-ല്‍ ഇവിടം റോമാക്കാരുടെ അധീനതയിലായി. ബൈബിളില്‍ ഈ പട്ടണം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ഇവിടെ വച്ചാണ്‌ ക്രിസ്‌തുപിശാചുക്കളെ പന്നികളിലേക്ക്‌ സന്നിവേശിപ്പിച്ചതെന്നും അവ നേരെ കടലിലേക്ക്‌ പാഞ്ഞുപോയതെന്നുമാണ്‌ ഐതിഹ്യം.

636-ലാണ്‌ ഗദാര ഇസ്‌ലാമിക ഭരണത്തിന്‍കീഴിലാകുന്നത്‌. ഇക്കാലത്താണ്‌ പട്ടണം ഉം-ക്വായിസ്‌ എന്ന പേരിലറിയപ്പെട്ടത്‌. ഭൂകമ്പമേഖലയാണ്‌ ഉം-ക്വായിസ്‌. എ.ഡി. 747-ല്‍ ഭൂകമ്പത്തില്‍ ഈ നഗരം നശിക്കുകയും അങ്ങനെ വിസ്‌മൃതിയിലാവുകയും ചെയ്‌തു. 1947-ലാണ്‌ ഉത്‌ഖനനത്തിലൂടെ ഈ പട്ടണത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടത്‌; ഉത്‌ഖനനത്തിന്റെ ഫലമായി ആംഫി തിയെറ്റര്‍, കോട്ടമതില്‍, ബാസിലിക്കയടക്കമുള്ള ചരിത്രശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജോര്‍ദാനിലെ ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ ഉം-ക്വായിസ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍