This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിക്കൃഷ്‌ണവാരിയർ, ചുനക്കര(1865 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:14, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉണ്ണിക്കൃഷ്‌ണവാരിയര്‍, ചുനക്കര(1865 - 1935)

മലയാളകവി. എ.ഡി.1865-ല്‍ മാവേലിക്കരയ്‌ക്കടുത്ത്‌ ചുനക്കരയെന്ന ഗ്രാമത്തില്‍ ജനിച്ച ഉണ്ണിക്കൃഷ്‌ണവാരിയര്‍ ചെറുപ്പത്തിലേതന്നെ സംസ്‌കൃതത്തിലും ആയുര്‍വേദത്തിലും അഗാധമായ പാണ്ഡിത്യം നേടി. ഷെയ്‌ക്‌സ്‌പിയറുടെ മിഡ്‌ സമ്മര്‍ നൈറ്റ്‌സ്‌ ഡ്രീം (വാസന്തിക സ്വപ്‌നം), ശങ്കരാചാര്യരുടെ സൗന്ദര്യലഹരി, കാളിദാസന്റെ രഘുവംശം (ആദ്യത്തെ മൂന്നു സര്‍ഗങ്ങള്‍) എന്നിവ ഭാഷാന്തരപ്പെടുത്തിയിട്ടുണ്ടെങ്കിലും അനവധി സംസ്‌കൃത ചമ്പുക്കളുടെ വിവര്‍ത്തകന്‍ എന്ന നിലയിലാണ്‌ ഉച്ചിക്കൃഷ്‌ണവാരിയര്‍ അനുസ്‌മരിക്കപ്പെടുന്നത്‌. കംസവധം, ഭാരതചമ്പു, അഷ്‌ടമിപ്രബന്ധം, നിരനുനാസികം, കിരാതം ദൂതവാക്യം, കൈലാസവര്‍ണനം, നൃഗമോക്ഷം, രാജസൂയം, പാഞ്ചാലീസ്വയംവരം, ദ്രൗപദീ പരിണയം, കുചേലവൃത്തം, സ്വാഹാസുധാകരം, അജാമിള മോക്ഷം, സുഭദ്രാഹരണം, ഭക്തി സംവര്‍ധനശതകം, സന്താനഗോപാലം, കാര്‍ത്തവീര്യവിജയം, പാര്‍വതീവിരഹം, ഭോജചമ്പു, നാരദമോഹനം എന്നീ ചമ്പൂകാവ്യങ്ങള്‍ ഇദ്ദേഹം സംസ്‌കൃതത്തില്‍ നിന്ന്‌ അനായാസസുന്ദരമായ മലയാളശൈലിയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. മേല്‌പുത്തൂര്‍ നാരായണഭട്ടതിരിയുടെ നിരനുനാസിക പ്രബന്ധം ഏറിയകൂറും അനുനാസികങ്ങള്‍ കൂടാതെതന്നെ വിവര്‍ത്തനം ചെയ്യുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഇവയ്‌ക്കുപുറമേ സംസ്‌കൃതത്തിലും മലയാളത്തിലും ഏതാനും സ്വതന്ത്രകൃതികള്‍ കൂടി വാരിയരുടേതായിട്ടുണ്ട്‌. 1935-ല്‍ വാരിയര്‍ ചരമമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍