This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചാരം (ഉച്ചാരന്‍, ഉച്ചാരൽ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:13, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉച്ചാരം (ഉച്ചാരന്‍, ഉച്ചാരല്‍)

കേരളത്തില്‍ മകരമാസം 28 മുതല്‍ മൂന്നുദിവസങ്ങളില്‍ ആചരിക്കപ്പെടുന്ന ഒരു അനുഷ്‌ഠാനവിശേഷം. ഉച്ചത്തില്‍ ആരന്‍ (കുജന്‍) നില്‌ക്കുന്ന കാലമെന്നാണ്‌ ഈ ശബ്‌ദത്തിന്റെ അര്‍ഥം. മകരം രാശിയുടെ 28-ാം ഭാഗത്തില്‍ ചൊണ്ണ ഉച്ചസ്ഥനാകുന്ന സമയത്താണ്‌ ഭൂമി രജസ്വലയാകുന്നതെന്നും ആ സമയത്ത്‌ ഭൂമിയെ വെട്ടുകയോ കിളയ്‌ക്കുകയോ ചെയ്‌ത്‌ ദണ്ഡിപ്പിക്കരുതെന്നും ഒരു വിശ്വാസം പ്രചരിച്ചിരുന്നു. ഇരുപത്തെട്ടാം ഉച്ചാരമെന്നും ഇതിനെ വ്യവഹരിക്കാറുണ്ട്‌.

കേരളത്തിലെ സങ്കീര്‍ണമായ ജാതിവ്യവസ്ഥയുടെ ആഘാതംമൂലം ഉച്ചാരാചരണം പല അന്ധവിശ്വാസങ്ങളും വളര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്‌. അതിലൊന്നാണ്‌ സവര്‍ണസ്‌ത്രീകളെയും കുട്ടികളെയും പഞ്ചമവര്‍ഗത്തില്‍പ്പെട്ടവര്‍ അപഹരിച്ചുകൊണ്ടുപോകുമെന്നുള്ളത്‌. ഇക്കാരണത്താല്‍ ഉച്ചാരദിവസങ്ങളില്‍ ഉന്നതകുലജാതരായ സ്‌ത്രീകളും കുട്ടികളും പുരയ്‌ക്കകത്ത്‌ അടച്ചിരിക്കുക പതിവായിരുന്നു. അന്ന്‌ മച്ചാന്മാര്‍, പറയര്‍ തുടങ്ങിയ അധഃകൃതവര്‍ഗക്കാര്‍ ഈ വീടുകള്‍ക്കു ചുറ്റും നിന്ന്‌ കല്ലെറിയുകയും ഒളിച്ചുകഴിയുന്നവര്‍ യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടാല്‍ "കണ്ടേ, കണ്ടേ' എന്നു വിളിച്ചുകൂകി അവരെ പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്ന പതിവ്‌ ഒരു കാലത്ത്‌ കേരളത്തില്‍ ഉണ്ടായിരുന്നു എന്ന്‌ ചില ചരിത്രപരാമര്‍ശങ്ങളില്‍ കാണാനുണ്ട്‌. ഇത്‌ മച്ചാപ്പേടി, പറപ്പേടി, പുലപ്പേടി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍