This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്റർഫെറോമീറ്റർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്റര്‍ഫെറോമീറ്റര്‍
Interferometer
പ്രകാശംപോലുള്ള തരംഗങ്ങളെ വ്യതികരണം(interference) ചെയ്യുന്നതിനോ വ്യതികൃതമായവയെ സംയോജിപ്പിക്കുന്നതിനോ ഉള്ള ഉപകരണം. ഒരേ ആവൃത്തിയോടുകൂടിയതും സംസക്ത (coherent)സ്രാതസ്സുകളിൽനിന്നു പുറപ്പെടുന്നതുമായ രണ്ടു തരംഗങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ പരിണത-ആയാമം പൂജ്യം മുതൽ ഉച്ചതമം വരെ ആകാം. ഈ പ്രതിഭാസത്തെ വ്യതികരണം എന്നു വിശേഷിപ്പിക്കുന്നു. വ്യതികരണത്തെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ വ്യതികരണമാപികള്‍ അഥവാ ഇന്റർഫെറോമീറ്ററുകള്‍ എന്ന പേരിലറിയപ്പെടുന്നു.
വൃതികരണപ്രഭാവം സൃഷ്‌ടിക്കുന്നതിന് സംസക്ത സ്രാതസ്സുകള്‍ അത്യന്താപേക്ഷിതമാണ്. ഒരു ഏകവർണ തരംഗത്തെ പ്രതിഫലനം വഴിയോ അപവർത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രാതസ്സുകളെ സൃഷ്‌ടിക്കാം. ഇരട്ടക്കച്ചാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്, ലോയിഡ് കച്ചാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്. മൈക്കള്‍സണ്‍ ഇന്റർഫെറോമീറ്റർ, ഫാബ്രി-പെറോട് ഇന്റർഫെറോമീറ്റർ, റാലേ ഇന്റർഫെറോമീറ്റർ മുതലായവ ഏറെ കൃത്യതയുള്ള ഇന്റർഫെറോമീറ്ററുകളാണ്.
വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്‌തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത് D1 ദൂരത്തിൽ വയ്‌ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കിൽ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം ആയിരിക്കും. ഇവിടെ λ തരംഗദൈർഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവർത്തനാങ്കവും D2 വീക്ഷണം ചെയ്യുന്ന ബിന്ദുവിലേക്ക് ഇരട്ടപ്രിസത്തിൽനിന്നുള്ള ദൂരവുമാകുന്നു.
വ്യതികരണമാപികളിൽ പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മൈക്കള്‍സണ്‍ ഇന്റർഫെറോമീറ്റർ. ഉപകരണത്തിൽ M1 , M2 എന്നിവ അത്യധികം മിനുസമാക്കപ്പെട്ട കച്ചാടികളാണ്. ഇവ പരസ്‌പരം ലംബമായുള്ള രണ്ടു ഭുജങ്ങളിൽ വച്ചിരിക്കുന്നു. ഈ ഭുജങ്ങള്‍ ഒത്തുചേരുന്നിടത്ത് 45ബ്ബ കോണത്തിലാണ് കച്ചാടികള്‍ നിക്ഷിപ്‌തമായിരിക്കുന്നത്.
രണ്ടു സമാന്തര ഗ്ലാസ് ഫലകങ്ങളാണ് G1, G2. ഇവയിൽ G1 എന്ന ഫലകത്തിന്റെ പിറകുവശം ഭാഗികമായി വെള്ളി പൂ