This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡ്രിനല്‍ രോഗങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഡ്രിനല്‍ രോഗങ്ങള്‍
അറൃലിമഹ ഴഹമിറ റശീൃറലൃ
അഡ്രിനല്‍ ഗ്രന്ഥിക്കുണ്ടാകുന്ന രോഗങ്ങള്‍. അഡ്രിനല്‍ ഗ്രന്ഥിയുടെ ബാഹ്യപാളിയായ കോര്‍ട്ടെക്സിന്റെ ഊന വികാസവും അതിവികാസവും ഉളവാക്കുന്ന രോഗങ്ങളും ഗ്രന്ഥിയുടെ ഉള്കാമ്പായ മെഡുല്ലയിലുണ്ടാകുന്ന അര്ബുദങ്ങളുമാണ് അഡ്രിനല്‍ രോഗങ്ങളില്‍ പ്രധാനം.
ക. അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ ഊനവികാസവും അപര്യാപ്തതയും (ഒ്യുീുഹമശെമ മിറ കിൌളളശരശലിര്യ)
1. അഡിസണ്‍ രോഗം (അററശീി' റശലെമലെ). അഡ്രിനല്‍ ഗ്രന്ഥിക്കു നേരിടുന്ന സ്ഥായിയായ അപര്യാപ്തതകൊണ്ടുണ്ടാകുന്ന രോഗമാണിത്. നോ: അഡിസണ്‍ രോഗം
2. താത്കാലിക അപര്യാപ്തത. ജീവവിഷങ്ങള്‍, അണുബാധ എന്നിവയുടെ ഫലമായി അഡ്രിനല്‍ ഗ്രന്ഥിക്ക് താത്കാലിക പ്രവര്‍ത്തനമാന്ദ്യം ഉണ്ടാകാറുണ്ട്. അഡ്രിനോകോര്‍ട്ടിക്കോട്രോപ്പിക് ഹോര്‍മോണിന്റെ (അഇഠഒ) ദീര്‍ഘമായ ഉപയോഗഫലമായും ഉണ്ടാകാം.
3. ഗ്രന്ഥിയിലുണ്ടാകുന്ന തീവ്രരക്തസ്രാവം. ഇത് ദ്വിപാര്ശ്വികമായുണ്ടാകുന്ന അഡ്രിനല്‍ രക്തസ്രാവമാണ്. ഇതിന്റെ പ്രധാന കാരണം തീവ്രമെനിംഗോകോക്കല് സംക്രമണമാണ്. മറ്റു തീവ്രഅണുബാധകള് കൊണ്ടും ഇതുണ്ടാകാം. രോഗിയുടെ നാഡീസ്പന്ദം ക്ഷിപ്രവും ദുര്‍ബലവും ആകുകയും ശ്വസനത്തിനു വേഗതയും ക്ലുപ്തതയും വര്‍ധിക്കുകയും രക്തസമ്മര്‍ദം കുറയുകയും ശരീരത്തില്‍ നീലിമ വ്യാപിക്കുകയും ചെയ്യുന്നു. രോഗിക്കു തീവ്രവും ഗുരുതരവുമായ ഞെട്ടല്‍ (വീെരസ) ഉണ്ടാകുന്നു. അടിയന്തിരമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം സംഭവിക്കാം. രക്തമോ പ്ളാസ്മയോ ആധാനം ചെയ്യുക, ഗ്ളൂക്കോസ്, കോര്‍ട്ടിസോണ്‍, ഹൈഡ്രോകോര്‍ട്ടിസോണ്‍ ഇവ അന്തഃസിരീയമായി നല്‍കുക, ആന്റിബയോട്ടിക്കുകള്‍ നല്‍കുക ഇവയാണ് മുഖ്യ ചികിത്സകള്‍.
കക. അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ അതിവികാസവും അതിപ്രവര്ത്തനവും (ഒ്യുലൃുഹമശെമ മിറ ഒ്യുലൃമരശ്േശ്യ)
1.അഡ്രിനല്‍ ജനനേന്ദ്രിയ സിന്‍ഡ്രോം (അറൃലിീഴലിശമേഹ ട്യിറൃീാല). ആന്‍ഡ്രോജനിക ഹോര്‍മോണുകള്‍ കൂടുതലായി സ്രവിക്കുന്ന അവസ്ഥയാണിത്. ഇത് ജന്മജാതമോ ഉപാര്ജിതമോ ആകാം.
ജന്മജാതകാരണങ്ങള് പെണ്‍കുട്ടികളില്‍ മിഥ്യാ-ഉഭയലിംഗതയും (ുലൌെറീ വലൃാമുവൃീറശശോ) പുരുഷന്മാരില് അകാല യൌവനവും (ുൃലരീരശീൌ ുൌയലൃ്യ) ഉണ്ടാക്കുന്നു.
ചില എന്‍സൈമുകള്‍ക്ക് ജന്മനാ ഉള്ള ന്യൂനത ഉണ്ടായിരിക്കും. ഇതുമൂലം ഹൈഡ്രോകോര്ട്ടിസോണിന്റെ ഉത്പാദനം ശരിയായി നടക്കുന്നില്ല. ഇത് എ.സി.റ്റി.എച്ചിന്റെ അതിപ്രവര്ത്തനത്തിനും അതിവൃദ്ധിക്കും ആന്‍ഡ്രോജനിക ഹോര്‍മോണുകളുടെ അത്യുത്പാദനത്തിനും കാരണമാകുന്നു. ജന്മജാത അഡ്രിനല്‍ അതിവികാസം ആനുവംശികമായി ഉണ്ടാകാറുണ്ട്. അഡ്രിനല്‍ ജനനേന്ദ്രിയ സിന്‍ഡ്രോമുള്ള ആണ്‍കുട്ടികളില്‍ ജനനസമയത്ത് ജനനേന്ദ്രിയങ്ങള്‍ക്ക് യാതൊരു പ്രത്യേകതയും ഉണ്ടായിരിക്കുകയില്ല. അപൂര്‍വമായി ചില കുട്ടികളില്‍ ഛര്‍ദി, നിര്‍ജലീകരണം, ശരീരദൌര്ബല്യം എന്നിവ കാണാറുണ്ട്. ദ്വിതീയകലൈംഗിക സ്വഭാവങ്ങള്‍ നേരത്തെ പ്രത്യക്ഷപ്പെടുന്നു.
പെണ്‍കുട്ടികളില്‍ ജനനസമയത്തുതന്നെ ചില പുരുഷലക്ഷണങ്ങള്‍ കാണാന്‍ കഴിയും. ഭഗശിശ്നിക (രഹശീൃശ) സാധാരണയില്‍നിന്നും വലുതും ശിശ്നത്തോടു സാമ്യമുള്ളതും ആയിരിക്കും. യോനിക്കും (്മഴശിമ) മൂത്രനാളത്തിനും (ൌൃലവൃേമ) ബഹിര്‍ദ്വാരം ഒന്നുതന്നെയായിരിക്കും. ജനനത്തിനുശേഷം പുരുഷലക്ഷണങ്ങള്‍ വര്‍ധിക്കുന്നു.
ഇതിന്റെ പ്രധാനപ്പെട്ട ഉപാര്ജിതകാരണം അഡ്രിനല്‍ കോര്‍ട്ടെക്സിന്റെ അര്‍ബുദമാണ്. രോഗിക്ക് അല്പാര്ത്തവമോ അനാര്ത്തവമോ ഉണ്ടാകുന്നു. മുഖം, താടി, നെഞ്ച് എന്നീ ഭാഗങ്ങളിലെല്ലാം രോമങ്ങള്‍ വളരുകയും സ്തനങ്ങള്‍, ഉദരം, പൃഷ്ഠം, തുടങ്ങിയ ഭാഗങ്ങളിലെ കൊഴുപ്പ് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. പുരുഷീഭവനം (്ശൃശഹശമെശീിേ) എന്നാണിതിനെ വിളിക്കുന്നത്. ആണ്‍കുട്ടികളില്‍ ഇത് മിഥ്യാകാലപൂര്വത ഉണ്ടാക്കുന്നു. പക്ഷേ, ഇത് അപൂര്‍വമാണ്. അര്‍ബുദം ശസ്ത്രക്രിയ മൂലം നീക്കം ചെയ്യുകയാണ് ചികിത്സ.
2.കുഷിങ് സിന്‍ഡ്രോം (ഈവെശിഴ ്യിറൃീാല). ഏകപാര്ശ്വികമോ ദ്വിപാര്ശ്വികമോ ആയി ഉണ്ടാകുന്ന അഡ്രിനല്‍ അര്‍ബുദമാണ് സാധാരണ രോഗകാരണം. ഇതിന്റെ ഫലമായി ഗ്ളൂക്കോ കോര്‍ട്ടിക്കോയിഡുകള്‍ (കോര്‍ട്ടിസോണും ഹൈഡ്രോകോര്‍ട്ടിസോണും) അധികമായി സ്രവിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥിയിലോ ഹൈപ്പോത്തലാമസിലോ ആകാം പ്രാഥമിക വിക്ഷതി. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കവിളിലും കഴുത്തിലും ഉരസ്സിലും ധാരാളം അധശ്ചര്മീയ കൊഴുപ്പ് തിങ്ങിക്കൂടുക, രക്തസമ്മര്‍ദം വര്‍ധിക്കുക, ദ്വിതീയകലൈംഗികസ്വഭാവങ്ങള് നേരത്തേതന്നെ പ്രത്യക്ഷപ്പെടുക ഇവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. മുഖംവീര്ത്ത് വൃത്താകൃതിയിലാകും. ഇതിനെ ചന്ദ്രമുഖം (ാീീി ളമരല) എന്നുപറയുന്നു. ഇത് ഈ രോഗത്തിന്റെ സവിശേഷതയാണ്. പെണ്‍കുട്ടികളില്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച സ്ത്രീലക്ഷണങ്ങളോടൊപ്പം പുരുഷലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. രോഗിയുടെ ബുദ്ധിശക്തി ക്രമേണ കുറയുന്നു. ശസ്ത്രക്രിയ മൂലം അര്‍ബുദം നീക്കംചെയ്യുകയാണ് ചികിത്സ.
ചില രോഗങ്ങളില്‍ കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് വര്‍ധിച്ച തോതില്‍ കുറെക്കാലത്തേക്ക് നല്കേണ്ടിവരുമ്പോഴും ഈ രോഗത്തിനു സമാനമായ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ ഔഷധങ്ങള്‍ കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്താല്‍ ഇത് അപ്രത്യക്ഷമാകും.
3.പ്രാഥമിക ആല്‍ഡോസ്റ്റിറോണിത (ജൃശാമ്യൃ അഹറീലൃീിെേശാ). ആല്‍ഡോസ്റ്റിറോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. കോര്ട്ടെക്സിലുണ്ടാകുന്ന അര്‍ബുദമാണ് രോഗകാരണം. അതിരക്തസമ്മര്‍ദം, അമിതദാഹം, സാന്ദ്രത കുറഞ്ഞ മൂത്രം ധാരാളമായി പോകുക, അപസംവേദനത (ുമൃമലവെേലശെമ), ടെറ്റനി ഇവയാണ് രോഗലക്ഷണങ്ങള്‍. ആല്‍ഡോസ്റ്റിറോണിത പ്രാഥമികമോ ദ്വിതീയകമോ ആയതരത്തില് വരാം. ആദ്യത്തേതിന്റെ കാരണം അജ്ഞാതമാണ്. രണ്ടാമത്തേത് കരള്‍, ഹൃദയം, വൃക്കകള്‍ എന്നിവയുടെ പ്രാഥമിക രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്നതാണ്. അര്‍ബുദം ശസ്ത്രക്രിയകൊണ്ട് നീക്കം ചെയ്യുക എന്നതാണ് ചികിത്സ.
കകക. അഡ്രിനല്‍ മെഡുല്ലയുടെ രോഗങ്ങള്‍
1. ഫിയോക്രോമോസൈറ്റോമാ (ജവലീരവൃീാീര്യീാമ). അഡ്രിനല്‍ മെഡുല്ലയിലെ ക്രോമാഫിന്‍ കോശങ്ങളില്‍ നിന്ന് (രവൃീാമളളശി രലഹഹ) ഉദ്ഭവിക്കുന്ന അര്‍ബുദമാണ് രോഗകാരണം. ഇതിന്റെ ഫലമായി അമിതമായ തോതില്‍ അഡ്രിനാലിനും നോര് അഡ്രിനാലിനും സ്രവിക്കുന്നു.
അതിരക്തസമ്മര്‍ദത്തിന്റെ പ്രവേഗങ്ങളുണ്ടാകുന്നതാണ് പ്രധാനപ്പെട്ട രോഗലക്ഷണം. ക്രമേണ രക്തസമ്മര്‍ദം സ്ഥിരമായി വര്‍ധിക്കുന്നു. നന്നായി വിയര്‍ക്കല്‍, നെഞ്ചിടിപ്പ്, വിളര്‍ച്ച, ഛര്‍ദി എന്നിവയാണ് മറ്റു രോഗലക്ഷണങ്ങള്‍. അര്‍ബുദം നീക്കം ചെയ്താല്‍ രോഗം കുറയുന്നു.
2. ന്യൂറോബ്ളാസ്റ്റോമാ (ചലൌൃീയഹമീാമ). അഡ്രിനല്‍ മെഡുല്ലയില്നിന്ന് ഉദ്ഭവിക്കുന്ന മറ്റൊരു അര്‍ബുദമാണിത്. കുട്ടികളിലാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. സാധാരണ ഈ രോഗം മാരകമാകാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ സ്വതേ അപ്രത്യക്ഷമാകുന്നു. എക്സ്-റേ കിരണനമാണ് ചികിത്സ. (ഡോ. ആര്. രഥീന്ദ്രന്‍)