This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രോമിഡ ഗാലക്സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:32, 7 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ആതപനം

Insolution

സൂര്യനില്‍നിന്നു ഒരു വസ്തുവില്‍ വികിരണരീതിയില്‍ ഓരോ സെക്കണ്ടിലും ലഭിക്കുന്ന മൊത്തം ഊര്‍ജത്തെ സൂചിപ്പിക്കുന്ന സംജ്ഞ. ഭൌമോപരിതലത്തിലെ വിവിധഭാഗങ്ങളില്‍ ആതപനം വ്യത്യസ്ത തോതിലാണ് ഉണ്ടാകുന്നത്. നിശ്ചിത മേഖലയിലെ ആതപനത്തിന്റെ ദൈനിക അളവ് പ്രധാനമായും നാലുഘടകങ്ങളെ ആശ്രയിച്ചിരിക്കും: പ്രതലവിസ്തൃതി, സൂര്യരശ്മികളുടെ ചായ്വ്, അന്തരീക്ഷത്തിന്റെ തെളിച്ചം, പരിക്രമണപഥത്തില്‍ ഭൂമിയുടെ പ്രത്യേകസ്ഥാനം. ഭൂമിയുടെ അന്തരീക്ഷത്തിനു മീതേ, സൂര്യരശ്മികള്‍ക്ക് ലംബദിശയിലുള്ള ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍, ഓരോ സെക്കണ്ടിലും പതിക്കുന്ന സൌരോര്‍ജത്തിന്റെ അളവിനെ സൌരസ്ഥിരാങ്കം (Solar constant) എന്നു പറയുന്നു. ഇത് 1366.2 W/m2ആണ്.

സൂര്യനില്‍ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് ആതപനം കുറയുന്നു. ശനിയില്‍ ഇത് ഭൂമിയിലേതിന്റെ നൂറിലൊരംശമേ വരൂ. ആന്‍ഡ്രോമിഡ ഗാലക്സി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍