This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍സണ്‍, ആഡ്രിയന്‍ കോണ്‍സ്റ്റന്‍റ്റൈന്‍ (1851 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:27, 7 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്‍സണ്‍, ആഡ്രിയന്‍ കോണ്‍സ്റ്റന്‍റ്റൈന്‍ (1851 - 1922)

Anson, Adrian Constantine

ആഡ്രിയന്‍ ആന്‍സണ്‍

യു.എസ്സിലെ ഒരു പ്രശ്‌സ്‌ത ബെയ്‌സ്‌ബോള്‍ കളിക്കാരന്‍. ആദ്യകാലങ്ങളില്‍ "ക്യാപ്പ്‌' എന്ന പേരിലും പിന്നീട്‌ "പോപ്പ്‌' എന്ന പേരിലും അറിയപ്പെട്ടിരുന്നു. 19-ാം ശ.-ത്തിലെ ഏറ്റവും മെച്ചപ്പെട്ട ഹിറ്റര്‍ ആയിരുന്ന ആന്‍സണിന്റെ ബാറ്റിംഗ്‌-ശരാശരി 340 ആണ്‌.

1851 ഏ. 11-ന്‌ മാര്‍ഷല്‍ ടൗണില്‍ ജനിച്ചു. 1871-ല്‍ ഇല്ലിനോയിയില്‍ റോക്ക്‌ഫോര്‍ഡിലെ ഹോറസ്റ്റ്‌സിറ്റി ടീമില്‍ കളിച്ചപ്പോഴാണ്‌ ഇദ്ദേഹം ദേശീയ അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുകയും ഫിലഡല്‍ഫിയാ മത്സരങ്ങളിലേക്ക്‌ ക്ഷണിക്കപ്പെടുകയും ചെയ്‌തത്‌. 27 വര്‍ഷം തുടര്‍ച്ചയായി കളികളത്തില്‍ നിലയുറപ്പിച്ച ഇദ്ദേഹം. 1870, 1881, 1887, 1888 എന്നീ വര്‍ഷങ്ങളില്‍ കരസ്ഥമാക്കുകയുണ്ടായി. മൊത്തം 3,524 ഹിറ്റുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്‌. ഇത്‌ ബെയ്‌സ്‌ബോള്‍ കളിക്കാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നേടിയ റ്റൈകോബി(Tycobb)ന്റെ നേട്ടം കഴിഞ്ഞാല്‍ അടുത്തതാണ്‌. 1897-നുശേഷം അദ്ദേഹം കളിക്കാരന്‍ എന്ന സ്ഥാനത്തുനിന്ന്‌ വിരമിച്ചു. 1898-ല്‍ ന്യൂയോര്‍ക്ക്‌ ടീമിന്റെ മാനേജരായിത്തീര്‍ന്നു. 1922 ഏ. 14-നു ആന്‍സണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍