This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിയട്ട്‌, ചാള്‍സ്‌ ലോറിങ്‌ (1812 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എലിയട്ട്‌, ചാള്‍സ്‌ ലോറിങ്‌ (1812 - 68)

Elliott, Charles Loring

യു.എസ്‌. ചിത്രകാരന്‍. ന്യൂയോര്‍ക്കിലെ സ്‌കിപ്പോയില്‍ 1812-ല്‍ ചാള്‍സ്‌ ലോറിങ്‌ ജനിച്ചു. ന്യൂയോര്‍ക്കില്‍ ജോണ്‍ ട്രംബളിന്റെയും ജോണ്‍ ക്വിടറിന്റെയും കീഴില്‍ ആദ്യകാലശിക്ഷണം നേടി. 1840-ല്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി. ക്രമേണ ഇദ്ദേഹം വില്യം സ്റ്റ്രീറ്റിലെ പ്രമുഖ ചിത്രകാരനായി അറിയപ്പെട്ടു. ഫോട്ടോഗ്രാഫി പ്രചാരത്തില്‍ വന്നതോടുകൂടി ചിത്രകാരന്മാര്‍ക്ക്‌ അതുമായി മത്സരിക്കേണ്ടിവന്നു. അക്കാലത്ത്‌ പലരും അനുവര്‍ത്തിച്ചുവന്നിരുന്നപോലെ എലിയട്ടും ഫോട്ടോ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ വരച്ചുണ്ടാക്കിവന്നു. 1846-ല്‍ നാഷണല്‍ അക്കാദമി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.

എലിയട്ടിന്റെ ചിത്രങ്ങള്‍ രചനാപരമായ ആവര്‍ത്തനംകൊണ്ടു വിരസമായിരുന്നുവെങ്കിലും ആകര്‍ഷകങ്ങളും ഉള്ളിലേക്കു ചുഴിഞ്ഞിറങ്ങുന്നവയും യഥാതഥങ്ങളുമായിരുന്നു. ഇദ്ദേഹം രചിച്ച ചില പൂര്‍ണകായ ചിത്രങ്ങള്‍ ഹ്രസ്വചിത്രങ്ങളോളം ആകര്‍ഷകങ്ങളായിരുന്നില്ല. ഛായാചിത്രങ്ങളെ പകര്‍ത്തുവാന്‍ ശ്രമിച്ചതുകൊണ്ടാണിങ്ങനെ സംഭവിച്ചത്‌. "മാത്യു ബ്രാഡി' (1857, ന്യൂയോര്‍ക്ക്‌ മെട്രാപൊളിറ്റന്‍ മ്യൂസിയം) എന്ന ചിത്രം എലിയട്ടിന്റെ സവിശേഷതകള്‍ക്ക്‌ പ്രാതിനിധ്യം വഹിക്കുന്നു.

1868-ല്‍ ന്യൂയോര്‍ക്കിലെ അല്‍ബേനിയില്‍ ചാള്‍സ്‌ ലോറിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍