This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓംഗോൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:31, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓംഗോല്‍

Ongole

ആന്ധ്രപ്രദേശില്‍ പ്രകാശം ജില്ലയുടെ ആസ്ഥാനമായ മുനിസിപ്പല്‍ പട്ടണം. 15°31' വടക്ക്‌; 80°04' കിഴക്ക്‌. മദ്രാസ്‌ വിജയവാഡ റെയില്‍പ്പാത ഓംഗോലിലൂടെയാണ്‌ കടന്നുപോകുന്നത്‌; ഇവിടെ റെയില്‍വേസ്റ്റേഷനും ഉണ്ട്‌. ഓംഗോലിന്റെ പശ്ചിമപ്രദേശം ഒരു കാര്‍ഷികമേഖലയാണ്‌. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഓംഗോലില്‍ നിന്നു വന്‍തോതില്‍ കയറ്റി അയയ്‌ക്കപ്പെടുന്നു. ഊറയ്‌ക്കിടാത്ത തുകലും തുകല്‍ വസ്‌തുക്കളുമാണ്‌ മറ്റു കയറ്റുമതികള്‍. ക്രസ്‌തവ ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണ്‌ ഓംഗോല്‍. ഇവിടെ ക്രിസ്‌ത്യന്‍ മിഷനറിമാര്‍ സ്ഥാപിച്ചു നടത്തുന്ന ഒരു സാങ്കേതിക വിദ്യാലയം ഉണ്ട്‌; അലുമിനിയം കൊണ്ട്‌ പാത്രങ്ങളും വിചിത്ര വസ്‌തുക്കളും ഉണ്ടാക്കുന്നതിന്‌ ഈ സ്ഥാപനത്തില്‍ പരിശീലനം നല്‍കി വരുന്നു. ജനസംഖ്യ: 4,00,000(2011). നോ. കന്നുകാലികള്‍

ലോകപ്രസിദ്ധമായ ഓംഗോല്‍കാളകളുടെ വളര്‍ത്തുകേന്ദ്രമെന്ന നിലയില്‍ ഓംഗോല്‍ അറിയപ്പെടുന്നു. അനേകം വിദേശരാജ്യങ്ങളിലേക്ക്‌ ഇവയെ കയറ്റി അയയ്‌ക്കുന്നു. പുകയില വ്യാപാരത്തിന്റെ ഒരു മുഖ്യകേന്ദ്രവുമാണിത്‌. ഇവിടത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗം മലയാളികളും രാജസ്ഥാനികളുമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%82%E0%B4%97%E0%B5%8B%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍