This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലാഹ്‌, ജോർജ്‌ ആന്‍ഡ്രൂ (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:00, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒലാഹ്‌, ജോര്‍ജ്‌ ആന്‍ഡ്രൂ (1927 - )

Olah, George Andrew

ജോര്‍ജ്‌ ആന്‍ഡ്രൂ ഒലാഹ്‌

നോബല്‍ സമ്മാനാര്‍ഹനായ (1994) അമേരിക്കന്‍ രസതന്ത്രശാസ്‌ത്രജ്ഞന്‍. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 1927 മേ. 22-ന്‌ ജനിച്ചു. ഹംഗേറിയന്‍ ഭാഷാരൂപത്തിലുള്ള ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്‌ ഒലാഹ്‌ ഗ്യോര്‍ഗി എന്നാണ്‌.

ബുഡാപെസ്റ്റ്‌ പിയാറിസ്റ്റ ജിംനാസിയം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ഇദ്ദേഹം "ബുഡാപെസ്റ്റ്‌ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി ആന്റ്‌ ഇക്കണോമിക്‌സ്‌' എന്ന സ്ഥാപനത്തില്‍ അധ്യാപകനായി. 1956-ലെ ഹംഗേറിയന്‍ വിപ്ലവത്തെത്തുടര്‍ന്ന്‌ ഇദ്ദേഹം കുടുംബസമേതം ചെറിയൊരു കാലയളവിലേക്കായി ഇംഗ്ലണ്ടിലേക്കും പിന്നീട്‌ കാനഡയിലേക്കും കുടിയേറുകയുണ്ടായി. കാനഡയിലെ ഒന്റാറിയോ പ്രദേശത്തെ സാമിയായിലുള്ള "ഡൗ കെമിക്കല്‍സ്‌' കമ്പനിയില്‍ ചേര്‍ന്ന ഇദ്ദേഹം മറ്റൊരു ഹംഗേറിയന്‍ രസതന്ത്രശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ജെ. കുഹ്‌നുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. "ഡൗ' കമ്പനിയിലെ 8 വര്‍ഷക്കാലത്തെ സേവന കാലഘട്ടത്തിലാണ്‌ കാര്‍ബോക്കേഷന്‍സിലെ മാര്‍ഗദര്‍ശകസൂചകമായ ഗവേഷണപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്‌. കമ്പനിയുടെ ആസ്ഥാന ശാസ്‌ത്രജ്ഞനെന്ന പദവിയും നേടി. 1965-ല്‍ ഒലാഹ്‌ കേസ്‌ വെസ്റ്റേണ്‍ റിസര്‍വ്‌ യൂണിവേഴ്‌സിറ്റിയില്‍ മടങ്ങിയെത്തുകയും തുടര്‍ന്ന്‌ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അക്കാദമിക വിഭാഗത്തില്‍ പ്രവേശിക്കുകയും ചെയ്‌തു. 1971-ല്‍ അമേരിക്കന്‍ പൗരനായി.

1994-ല്‍ രസതന്ത്രവിഭാഗത്തിലെ നോബല്‍ സമ്മാനത്തിന്‌ ഇദ്ദേഹം അര്‍ഹനായി. കാര്‍ബൊക്കേഷന്‍ രസതന്ത്ര ഗവേഷണത്തിനും പെട്രാളിയം വ്യവസായരംഗത്ത്‌ ഹൈഡ്രാകാര്‍ബണിന്റെ നൂതനോപയോഗസാധ്യത വെളിവാക്കുന്നതിനുമായിരുന്നു നോബല്‍സമ്മാനം ഇദ്ദേഹത്തിനു ശുപാര്‍ശ ചെയ്യപ്പെട്ടത്‌. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ പ്രീസ്റ്റ്‌ലി മെഡലും ഒലാഹ്‌ നേടിയിട്ടുണ്ട്‌.

ഒലാഹ്‌ പതിനായിരത്തിലേറെ ഗവേഷണ പ്രബന്ധങ്ങളും 15 ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. 2005-ല്‍ മെതനോള്‍ എക്കണോമിയുടെ പ്രചരണാര്‍ഥം ഉപന്യാസരചനയും നിര്‍വഹിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റി ഒഫ്‌ സതേണ്‍ കാലിഫോര്‍ണിയയിലെ സമുന്നതനായ പ്രാഫസറും ലോക്കര്‍ ഹൈഡ്രാകാര്‍ബണ്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറുമായി. ആത്മകഥയായി പുറത്തുവന്ന ഒലാഹിന്റെ "ഒരു രസതന്ത്രമാന്ത്രിക ജീവിതം; ഒരു നോബല്‍ സമ്മാനജേതാവിന്റെ പ്രതിഫലനങ്ങള്‍' ശ്രദ്ധേയമാണ്‌.

(ഡോ. ബി. സുകുമാരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍