This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌റോണമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:50, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എയ്‌റോണമി

Aeronomy

അയോണീകരണം, വിയോജനം (dissociation) എന്നീ പ്രക്രിയകള്‍ ഏറിയതോതില്‍ നടക്കുന്ന ഉപര്യന്തരീക്ഷ മേഖലകളെ സംബന്ധിച്ച്‌ വിശദപഠനം നടത്തുന്ന ശാസ്‌ത്രശാഖ. ഭൗമോപരിതലത്തില്‍ നിന്ന്‌ ഏതാണ്ട്‌ 30 കി.മീ. അകലത്തില്‍ തുടങ്ങി ആയിരക്കണക്കിനു കിലോമീറ്റര്‍ ഉയരത്തിലേക്കു വ്യാപിച്ചിട്ടുള്ള ഒരു ബൃഹദ്‌ മണ്ഡലത്തിലാണ്‌ ഈ പ്രക്രിയകള്‍ തീക്ഷ്‌ണമായി നടക്കുന്നത്‌. പ്രസക്ത മേഖലയിലെ ഗതിക-ഭൗതിക സ്വഭാവങ്ങളും വ്യതിരേകങ്ങളും എയ്‌റോണമിയുടെ പഠനപരിധിയില്‍പ്പെടുന്നു. അറോറ, അന്തരീക്ഷദീപ്‌തി (air glow), വായുവൈദ്യുതക്ഷോഭം (spherics) വാന്‍ അല്ലന്‍ വികിരണ മേഖല (Van Allen Radiation belt), അയോണോസ്‌ഫിയര്‍, ഉല്‌കാപഥം തുടങ്ങിയവയെ സംബന്ധിച്ച സൂക്ഷ്‌മ നിരീക്ഷണവും ഈ ശാസ്‌ത്രശാഖയില്‍ കൈകാര്യം ചെയ്‌തുവരുന്നു. നോ. അറോറ, അയോണാസ്‌ഫിയര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍