This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:38, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എമറി

Emery

ഗാര്‍ഹിക-വ്യാവസായികാവശ്യങ്ങള്‍ക്ക്‌ വന്‍തോതില്‍ പ്രയോജനപ്പെടുത്തിയിരുന്ന എമറി പേപ്പര്‍, എമറി ക്‌ളോത്ത്‌, എമറിവീല്‍ തുടങ്ങിയ അപഘര്‍ഷകങ്ങളുടെ നിര്‍മാണത്തിന്‌ ഉപയോഗിച്ചുവന്ന നൈസര്‍ഗിക ധാതുമിശ്രിതം. ഇതിന്റെ സാധാരണഘടകങ്ങള്‍ കൊറന്‍ഡം, മാഗ്നറ്റൈറ്റ്‌, ഹേമറ്റൈറ്റ്‌ എന്നിവയും അപൂര്‍വമായി സ്‌പൈനലും ആണ്‌. അല്‌പമായതോതില്‍ ഹെര്‍സിനൈറ്റ്‌, ലിമൊണൈറ്റ്‌, ഡയാസ്‌പര്‍, സില്ലിമനൈറ്റ്‌ തുടങ്ങിയവയും ഉണ്ടാകാം.

ഗ്രീസിലെ നക്‌സോസ്‌ ദ്വീപില്‍നിന്ന്‌ പുരാതനകാലം മുതല്‌ക്കേ ശേഖരിച്ച്‌ ഉപയോഗിച്ചുപോന്ന ധാതുക്കള്‍ "നക്‌സിയം' എന്ന പേരിലാണ്‌ റോമന്‍ രേഖകളില്‍ കാണുന്നത്‌. എമറി എന്ന പേര്‌ നിഷ്‌പന്നമായത്‌ നിക്‌സോസിലെ എമറി മുനമ്പ്‌ എന്ന സ്ഥലനാമത്തില്‍നിന്നാണ്‌. എമറിയുടെ നൈസര്‍ഗികരൂപത്തിന്‌ ഇരുമ്പയിരിനോടു സാദൃശ്യമുണ്ട്‌. ക്രിസ്റ്റ്‌ലീയ ചുണ്ണാമ്പുകല്ലിനിടയില്‍ തരിമയപിണ്ഡങ്ങളായാണ്‌ സാധാരണ ഇതിന്റെ അവസ്ഥിതി. ഈ പിണ്ഡങ്ങള്‍ പൊതുവേ ഉരുണ്ടു മുഴുത്തവ ആയിരിക്കും. ക്രിസ്റ്റലീയ ഷിസ്റ്റുകളോടനുബന്ധിച്ചുള്ള ചുണ്ണാമ്പുകല്ലുകളുമായി ചേര്‍ന്നു ശ്ലഥ ഖണ്ഡങ്ങളായോ പടലങ്ങളായോ കാചാകാര പിണ്ഡങ്ങളായോ കാണപ്പെടുന്നതും വിരളമല്ല. അലുമിനിയത്തിന്റെ ആധിക്യമുള്ള അവസാദശിലകളില്‍ കായാന്തരണംമൂലം എമറി രൂപം കൊള്ളാം; മാതൃശിലയുടെ അപക്ഷയംമൂലമുണ്ടാകുന്ന അവശിഷ്‌ട (ൃലശെറൗമഹ) നിക്ഷേപങ്ങളില്‍ സാന്ദ്രീകൃതമാവാനും സാധ്യതയുണ്ട്‌.

എമറിയുടെ ശരാശരി കാഠിന്യം എട്ട്‌ ആണ്‌. ആപേക്ഷിക സാന്ദ്രത 3.7-4.3. സംഘടനത്തിനനുസൃതമായി ഇവ രണ്ടിലും നേരിയ വ്യതിചലനങ്ങള്‍ ഉണ്ടായിക്കാണുന്നു. വ്യാവസായികരംഗത്ത്‌ കാഠിന്യത്തിന്റെ ഏറ്റക്കുറവനുസരിച്ച്‌ എമറിയെ ഗ്രീക്‌, അമേരിക്കന്‍, ടര്‍ക്കിഷ്‌ എന്നിങ്ങനെ മൂന്നിനമായി തിരിച്ചിരിക്കുന്നു. അപഘര്‍ഷകമെന്നതിനു പുറമേ തറ, കോണിപ്പടികള്‍, നടപ്പാതകള്‍ തുടങ്ങിയവയിലെ വഴുക്കല്‍ മാറ്റാനും എമറി വ്യാപകമായി ഉപോയഗിച്ചുവരുന്നു. ദന്ത ചികിത്സാമണ്ഡലത്തിലും എമറിക്ക്‌ പ്രാധാന്യമുണ്ട്‌. കൃത്രിമ അപഘര്‍ഷകങ്ങളുടെ ആവിര്‍ഭാവത്തോടെ എമറിയുടെ വ്യവസായ-വാണിജ്യ പ്രാധാന്യത്തിനു മങ്ങലേറ്റിട്ടുണ്ട്‌.

(ആര്‍. ഗോപി; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AE%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍