This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബ്രഹാം, ഇബ്‌നു ദാവൂദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:31, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എബ്രഹാം, ഇബ്‌നു ദാവൂദ്‌

Abraham ibn Daud (1110? - 1180?)

ചരിത്രകാരനും ദാര്‍ശനികനും. സ്‌പെയിനില്‍ തൊളീഡോ എന്ന സ്ഥലത്തു ജനിച്ചു. സീഫര്‍ ഹക്‌ കബൗല (Book of Traditions) ആണ്‌ ഇദ്ദേഹത്തിന്റെ പ്രധാന ചരിത്രകൃതി. ഹീബ്രുഭാഷയില്‍ എഴുതപ്പെട്ട എമുനാ റമ്മ (Sublime of Faith)ഇദ്ദേഹത്തിന്റെ ദാര്‍ശനിഗ്രന്ഥമാണ്‌. അരിസ്റ്റോട്ടലിന്റെ ദാര്‍ശനിക സിദ്ധാന്തങ്ങള്‍ മാതൃകയായി സ്വീകരിച്ച ആദ്യത്തെ യഹൂദചിന്തകന്‍ എന്ന ഖ്യാതി ഇദ്ദേഹത്തിന്‌ അവകാശപ്പെടാം. ചിന്തകനും എഴുത്തുകാരനുമായ മൈമോനിഡെസിന്റെ (1135-1204) കൃതികള്‍ രംഗപ്രവേശം ചെയ്‌തതോടെ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ലുപ്‌തപ്രചാരങ്ങളായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍