This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപോണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എപോണ
Epona
പുരാതനറോമില്‍ കുതിരകളുടെയും കഴുതകളുടെയും കോവര്‍കഴുതകളുടെയും സംരക്ഷകയായി ആരാധിക്കപ്പെട്ടുവന്ന ദേവത. ജര്‍മനിയിലെ ഗാളിലും ഡാന്യൂബ് മേഖലയിലും നിന്ന് ഈ ദേവതയുടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കെല്‍റ്റിക് ജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്ന ഈ ദേവതയ്‌ക്കു റോമന്‍ പടയാളികള്‍ തങ്ങളുടെ ദേശത്ത് പ്രചാരം നല്‍കി. തുടര്‍ന്ന് ഉത്തര ഇറ്റലിയിലൂടെ റൈന്‍, ഡാന്യൂബ് എന്നീ നദികളുടെ തടപ്രദേശങ്ങളിലും എപോണ ആരാധ്യയായിത്തീര്‍ന്നു. റോമന്‍ സാമ്രാജ്യകാലഘട്ടത്തില്‍ അഗസ്റ്റാ എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ ദേവതയെ ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ ഭവനത്തിനും വേണ്ടി പ്രസാദിപ്പിക്കുക പതിവായിരുന്നു. ആഘോഷവേളകളില്‍ പുഷ്‌പകിരീടം അണിയിച്ച ദേവതാവിഗ്രഹത്തെ കുതിരാലയത്തിന്റെ മധ്യഭാഗത്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആയതനത്തില്‍(architrave)സ്ഥാപിക്കുക പതിവായിരുന്നു. അശ്വാരൂഢയായിട്ടോ തന്റെ കൂടെയുള്ള കുതിരയുടെയോ കഴുതയുടെയോ തലയില്‍ കൈവച്ചുകൊണ്ടു നില്‍ക്കുന്ന രൂപത്തിലോ ആണ് എപോണ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.