This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗെൽബ്രഷ്‌റ്റ്‌സ്‌, കൊർണേലിസ്‌ (1468-1533)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:37, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്‍ഗെല്‍ബ്രഷ്‌റ്റ്‌സ്‌, കൊര്‍ണേലിസ്‌ (1468-1533)

Engelbrecht, Cornelis

ക്രൈസ്റ്റ്‌ ഇന്‍ ദി ഹൗസ്‌ ഒഫ്‌ മാര്‍ത്താ

ഫ്‌ളെമിഷ്‌ ചിത്രകാരന്‍. 1468-ല്‍ ലൈദനില്‍ ജനിച്ചു. പ്രശസ്‌ത ചിത്രകാരനും എന്‍ഗ്രവറുമായിരുന്ന ലുകാസ്‌ഫൊണ്‍ ലെയ്‌ദന്റെ ഗുരുവായിരുന്നു ഇദ്ദേഹം. നെതര്‍ലന്‍സിലെ ചിത്രകലയെ 15-ാം നൂറ്റാണ്ടില്‍ പുനരുദ്ധരിക്കുന്നതിന്‌ ഇദ്ദേഹം ശ്രമിച്ചു. കൊളിന്‍ ദെ കോട്ടറുടെ സഹായത്തോടെ റോജീന്‍ ഫാന്‍ഡേര്‍ വെയ്‌ഡ്‌ എന്ന പ്രസിദ്ധ ചിത്രകാരന്റെ കലാതത്ത്വങ്ങള്‍ എന്‍ഗെല്‍ പഠിച്ചു. എങ്കിലും ഇറ്റാലിയനേറ്റ്‌ ശൈലിയുടെ പ്രത്യേകതയായ അലങ്കരണസ്വഭാവമാണ്‌ ഇദ്ദേഹം ഇഷ്‌ടപ്പെട്ടത്‌. ആംസ്റ്റര്‍ഡാമിലെ റിക്‌സ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ക്രസ്റ്റ്‌ ഇന്‍ ദി ഹൗസ്‌ ഒഫ്‌ മാര്‍ത്താ, മ്യൂണിക്കില്‍ സൂക്ഷിച്ചിട്ടുള്ള പുണ്യവാന്മാരുടെ ചിത്രം, ബ്രസ്സല്‍സില്‍ സൂക്ഷിച്ചിട്ടുള്ള ഛായാചിത്രങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌. ലൈദനില്‍ സൂക്ഷിച്ചിട്ടുള്ള സെവന്‍ സോറോസ്‌ ഒഫ്‌ ദി വെര്‍ജിന്‍ എന്ന മൂന്നു മടക്കുള്ള ഒരു ചിത്രത്തിലെ സാങ്കേതികത്വം പ്രശംസനീയമാണ്‌. 1533-ല്‍ ലൈദനില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍