This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏക്കർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:07, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏക്കര്‍

Acre

വിസ്‌തീർണത്തിന്റെ ഒരു ഏകകം. അടി-റാത്തൽ-സെക്കന്‍ഡ്‌ (foot-pound-second) സമ്പ്രദായത്തിലെ ഈ ഏകകം യു.എസ്സിലും യു.കെ.യിലും ആണ്‌ പ്രചാരത്തിലുള്ളത്‌. ഇംഗ്ലീഷിലെ "ഫീൽഡ്‌' എന്ന പദത്തിനു തുല്യമായ "ഏഗർ' (ager) എന്ന പദത്തിൽനിന്നാണ്‌ "ഏക്കർ' നിഷ്‌പന്നമായത്‌. ഇന്ത്യയിൽ അടുത്തകാലംവരെ ഇത്‌ പ്രചാരത്തിലിരുന്നു. മെട്രിക്‌ സമ്പ്രദായം സ്വീകരിച്ചതോടെ ഹെക്‌ടർ എന്ന ഏകകം സ്വീകരിക്കപ്പെട്ടു. ഒരു ഏക്കർ 0.40468563 ഹെക്‌ടർ ആണ്‌. 43,560 ച.അടി, 4046.8563 ച.മീ., 1,00,000 ച. ലിങ്ക്‌ (1 ലിങ്ക്‌ = 0.66 അടി) എന്നിങ്ങനെ ഒരു ഏക്കറിനെ വിവിധരീതിയിൽ സാമ്യപ്പെടുത്താവുന്നതാണ്‌. 2.471 ഏക്കർ ആണ്‌ ഒരു ഹെക്‌ടർ. ഒരു ഏക്കറിന്റെ നൂറിലൊരംശത്തെ സെന്റ്‌ എന്നുപറയുന്നു. സ്ഥലങ്ങളുടെ വിസ്‌തീർണം അളക്കാനാണ്‌ ഏക്കർ വ്യാപകമായി ഉപയോഗിക്കുന്നത്‌. നോ. അളവുകളും തൂക്കങ്ങളും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍