This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകവർഷികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:32, 14 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകവര്‍ഷികള്‍

ഒരുവര്‍ഷംകൊണ്ട്‌ ജീവിതകാലം പൂര്‍ത്തിയാക്കുന്ന സസ്യങ്ങള്‍. ചെടികളെ അവയുടെ ആയുര്‍ദൈര്‍ഘ്യമനുസരിച്ച്‌ ഏകവര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഏകവര്‍ഷികള്‍ ദൃഢതരം (hardy), അര്‍ധദൃഢതരം (half hardy), മൃദുലം (tender) എന്നിങ്ങനെ മൂന്നുതരത്തിലുണ്ട്‌. സൂര്യകാന്തി, സീനിയ, ഡെല്‍ഫീനിയം, ഡാലിയ, പെറ്റൂണിയ, ബാള്‍സം, വെര്‍ബീന മുതലായ ഏകവര്‍ഷികളെ അവയുടെ മനോഹരങ്ങളായ പൂക്കള്‍ക്കുവേണ്ടി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നു. കാര്‍ഷിക വിളകളിലധികവും ഏകവര്‍ഷികളാണ്‌. നെല്ല്‌, ഗോതമ്പ്‌, ചോളം മുതലായ ധാന്യങ്ങളും ഉഴുന്ന്‌, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ പയറുവര്‍ഗങ്ങളും എള്ള്‌, നിലക്കടല എന്നീ എണ്ണക്കുരുക്കളും ഒറ്റ വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച മുഴുമിപ്പിച്ച്‌ ഫലം തന്നശേഷം നശിക്കുന്നു. വെണ്ട, വെള്ളരി, പാവല്‍, പടവലം മുതലായ പച്ചക്കറിവിളകളും ഏകവര്‍ഷികളാണ്‌. ജീവിത കാലം വളരെ ഹ്രസ്വമായതുകൊണ്ട്‌ ഓരോ വര്‍ഷവും പുതുതായി ഇവ കൃഷി ചെയ്യേണ്ടതുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍