This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡർലി, ജെർട്രൂഡ്‌ കരോലിന്‍ (1905- 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:24, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എഡര്‍ലി, ജെര്‍ട്രൂഡ്‌ കരോലിന്‍ (1905- 2003)

Ederle, Gertrude Caroline

ജെര്‍ട്രൂഡ്‌ കരോലിന്‍ എഡര്‍ലി

ഇംഗ്ലീഷ്‌ ചാനല്‍ നീന്തിക്കടന്ന ആദ്യത്തെ വനിത. 1905 ഒ. 23-ന്‌ ന്യൂയോര്‍ക്കില്‍ ജനിച്ചു. 1920-തുടങ്ങിയ ദശകത്തില്‍ യു.എസ്‌. കായികവിനോദരംഗത്ത്‌ പ്രശസ്‌തയായിത്തീര്‍ന്ന ഈ വനിത 1926 ആഗ. 6-ന്‌ ഫ്രാന്‍സില്‍ ഗ്രിസ്‌-നെസ്‌ മുനമ്പില്‍നിന്ന്‌ ഇംഗ്ലണ്ടില്‍ കെന്റിലെ ഡോവര്‍ തീരംവരെയുള്ള 56 കി.മീ. 14 മണിക്കൂര്‍ 31 മിനിട്ടുകൊണ്ട്‌ നീന്തി പുരുഷന്മാരുടെ നിലവിലിരുന്ന റെക്കാര്‍ഡു തകര്‍ത്തു. 1 മണിക്കൂര്‍ 59 മിനിറ്റ്‌ കൂടുതലായിരുന്നു പുരുഷന്മാര്‍ ഇതേ ദൂരം നീന്താന്‍ എടുത്തസമയം. സ്‌ത്രീകള്‍ക്കായുള്ള ഫ്രീ-സ്റ്റൈല്‍ നീന്തല്‍ മത്സരങ്ങളില്‍ 100 വാര മുതല്‍ 880 വാരവരെയുള്ള വിവിധമത്സരങ്ങളില്‍ യു.എസ്‌. റെക്കാര്‍ഡും ലോകറെക്കാര്‍ഡും മാറ്റിക്കുറിച്ച എഡര്‍ലി "ട്രഡി' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു നീന്തല്‍ സമ്പ്രദായം പ്രയോഗത്തില്‍ വരുത്തിയവരില്‍ പ്രമുഖയായിരുന്നു. കൈകള്‍ മുന്നോട്ടു നീട്ടി വശങ്ങളിലേക്കു വീശിയുള്ള ഒരു പൂര്‍ണ-തുഴച്ചില്‍ നടത്തുന്നതിനുള്ളില്‍ കാലുകള്‍ വെള്ളത്തില്‍ തൊഴിച്ച്‌ എട്ടു കുതിപ്പുകള്‍ നടത്തുന്ന ഈ സമ്പ്രദായം ഫ്രീ സ്റ്റൈല്‍, റിലേ നീന്തല്‍ മത്സരങ്ങളില്‍ ന്യൂയോര്‍ക്കിലെ വനിതകളുടെ നീന്തല്‍ സംഘടനയ്‌ക്ക്‌ ചാമ്പ്യന്‍ പദവി നേടിക്കൊടുക്കുന്നതില്‍ ഇവരെ പ്രാപ്‌തയാക്കി. 1924-ല്‍ പാരിസില്‍ നടന്ന ഒളിമ്പിക്‌ മത്സരത്തില്‍ നീന്തലിനുള്ള ഒരു സ്വര്‍ണമെഡല്‍ ഇവര്‍ നേടി. പില്‌ക്കാലത്ത്‌ ഇവര്‍ നീന്തല്‍ പരിശീലക, ഫാഷന്‍ രൂപകല്‌പനവിദഗ്‌ധ എന്നീ നിലകളില്‍ അറിയപ്പെട്ടുവന്നു. 2003 ന. 30-ന്‌ ന്യൂജഴ്‌സിയിലെ വൈകോഫില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍