This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കൊഹാർഡ്‌, മിഷെൽ (1905- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:16, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എക്കൊഹാര്‍ഡ്‌, മിഷെൽ (1905- )

Ecochard,Michel

മിഷെല്‍ എക്കൊഹാര്‍ഡ്‌

ഫ്രഞ്ചുവാസ്‌തുശില്‌പി. 1905-ല്‍ പാരിസില്‍ ജനിച്ചു. ആഫ്രിക്കയിലും മധ്യപൗരസ്‌ത്യദേശത്തുമാണ്‌ എക്കൊഹാര്‍ഡ്‌ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ പങ്കും കഴിച്ചുകൂട്ടിയത്‌. 1931-ല്‍ സിറിയ, ലെബനന്‍ എന്നീ സ്ഥലങ്ങളിലെ ചില സ്‌മാരകങ്ങള്‍ പുതുക്കി പണിതു. 1936-ല്‍ ഇദ്ദേഹം ദമാസ്‌കസില്‍ നിര്‍മിച്ച ഒരു മ്യൂസിയോഗ്രാഫിക്കല്‍ കോംപ്ലെക്‌സില്‍ പരോക്ഷമായി പ്രകാശം പ്രദാനം ചെയ്യുന്ന ഒരു രീതി ആവിഷ്‌കരിക്കുകയുണ്ടായി; ഈ മന്ദിരത്തിന്‌ ജനാലകള്‍ ഒന്നും തന്നെ ഇല്ല എന്നത്‌ ഒരു സവിശേഷതയാണ്‌.

മൊറോക്കോയിലെ നഗരസംവിധാന ഡയറക്‌ടര്‍ (1946-53) എന്ന നിലയില്‍ ഇദ്ദേഹം കാസാബ്ലാങ്കാ, ഫെസ്‌, റിബാത്ത്‌ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. മുസ്‌ലിം കുടുംബജീവിതത്തിനു വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌ നഗരസംവിധാനം നടത്തിയെന്ന നിലയില്‍ എക്കൊഹാര്‍ഡ്‌ പ്രസിദ്ധനായിത്തീര്‍ന്നു. നഗരശുചീകരണ സംവിധാനവും മികച്ചതായിരുന്നു. ഗിനിയിലെ സബന്‍സെ ടൗണ്‍ഷിപ്പ്‌ (1958), കൊനാക്രി, ലെബനണിലെ സെയ്‌ദാ, ജൂണി, ബിബ്ലോസ്‌, ബെയ്‌റൂട്ട്‌, ദാക്കാര്‍ (സെനഗാള്‍) തുടങ്ങി അനവധി നഗരങ്ങളും ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. കുവൈറ്റ്‌ നാഷണല്‍ മ്യൂസിയം; ബെയ്‌റൂട്ട്‌, കീസദാ എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍; ഐവറികോസ്റ്റിലെ അബിദ്‌ജാന്‍ സര്‍വകലാശാല എന്നിവ എക്കൊഹാര്‍ഡിന്റെ സംവിധാനകലയുടെ മികച്ച സംഭാവനകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍