This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംബ്രിയോഫൈറ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:00, 13 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എംബ്രിയോഫൈറ്റ

Embryophyta

ഒരു പ്രമുഖ സസ്യവിഭാഗം. ഈ വിഭാഗത്തില്‍പ്പെട്ട ചെടികളില്‍, പെണ്‍ പ്രത്യുത്‌പാദനേന്ദ്രിയ(ആര്‍ക്കിഗോണിയം)ത്തിനുള്ളിലോ ഭ്രൂണസഞ്ചി (Embryo sac)യിലോ ആയിരിക്കുമ്പോള്‍ത്തന്നെ യുഗ്മകം (zygote)വികാസം പ്രാപിച്ചു നിരവധി കോശങ്ങളുള്ള ഒരു ഭ്രൂണമായിത്തീരുന്നു.

അമേരിക്കന്‍ ശാസ്‌ത്രജ്ഞനായ ഓസ്‌വാള്‍ഡ്‌ ടിപ്പോ(Oswald Tippo)ആണ്‌ സസ്യലോകത്തെ താലോഫൈറ്റ, എംബ്രിയോഫൈറ്റ എന്ന രണ്ടുവിഭാഗങ്ങളായി തിരിച്ചിട്ടുള്ളത്‌ (1942). നിലവിലുള്ള വര്‍ഗീകരണ പദ്ധതികളുടെ കാതലായ തത്ത്വങ്ങള്‍ സംയോജിപ്പിച്ചും സസ്യവര്‍ഗങ്ങളുടെ പാരമ്പര്യബന്ധങ്ങള്‍ തെളിയിക്കുന്നതിന്‌ മറ്റു ശാസ്‌ത്രശാഖകളില്‍ കിട്ടാവുന്ന തെളിവുകളെല്ലാം പരിഗണിച്ചുമാണ്‌ ടിപ്പോ തന്റെ വര്‍ഗീകരണപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. എംബ്രിയോഫൈറ്റയില്‍ ബ്രയോഫൈറ്റ, ട്രക്കിയോഫൈറ്റ എന്നീ രണ്ടു ഡിവിഷനുകളുണ്ട്‌. ബ്രയോഫൈറ്റുകളില്‍ സസ്യം ഗാമെറ്റോഫൈറ്റ്‌ തലമുറയെ പ്രതിനിധീകരിക്കുന്നു. വളരെ ലഘുവായ ഘടനയോടുകൂടിയ സ്‌പോറോഫൈറ്റ്‌, ഗാമറ്റോഫൈറ്റിനോടു ബന്ധിച്ചിരിക്കുന്നു. സസ്യങ്ങള്‍ക്കു സംവഹനകലകളോ വേരുകളോ ഇല്ല. നിരവധി കോശങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെട്ടിട്ടുള്ള പ്രത്യുത്‌പാദനേന്ദ്രിയങ്ങള്‍ (ആന്‍ഥറിഡിയവും ആര്‍ക്കിഗോണിയവും) ഒരു പാളി വന്ധ്യകോശങ്ങള്‍കൊണ്ടു പൊതിയപ്പെട്ടിരിക്കുന്നു. ബ്രയോഫൈറ്റയെ ഹെപ്പാറ്റിക്കേ, ആന്തോസെറോട്ടെ, മസെ എന്നിങ്ങനെ മൂന്ന്‌ ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. ട്രക്കിയോഫൈറ്റ (സംവഹന സസ്യങ്ങള്‍-Vascular Plants)യില്‍ സസ്യം സ്‌പോറോഫൈറ്റ്‌ തലമുറയെ പ്രതിനിധീകരിക്കുന്നു. സംവഹനകലകള്‍ (സൈലവും ഫ്‌ളോയവും) രൂപം പ്രാപിച്ചിട്ടുണ്ട്‌. ആന്‍ജിയോ സ്‌പേമുകളിലൊഴികെ മറ്റുള്ളവയില്‍ ആര്‍ക്കിഗോണിയവുമുണ്ട്‌. ട്രക്കിയോഫൈറ്റയെ സൈലോപ്‌സിഡ, ലൈക്കോപ്‌സിഡ, സ്‌ഫീനോപ്‌സിഡ, റ്റൈറോപ്‌സിഡ എന്നിങ്ങനെ നാല്‌ ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഫേണുകളും ജിംനോസ്‌പേമുകളും ആന്‍ജിയോസ്‌പേമുകളും ഉള്‍ക്കൊള്ളുന്ന റ്റെറോപ്‌സിഡയാണ്‌ ഇതില്‍ പ്രമുഖം. ആന്‍ജിയോസ്‌പേമുകളിലെ പ്രത്യുത്‌പാദന അവയവം പുഷ്‌പമാണ്‌. ജിംനോസ്‌പേമുകളില്‍ കോണുകള്‍ പ്രത്യുത്‌പാദനകര്‍മം നിര്‍വഹിക്കുന്നു. ബീജാണ്ഡം അണ്ഡപര്‍ണംകൊണ്ടു പൊതിയപ്പെട്ടിട്ടുള്ള ആന്‍ജിയോസ്‌പേമുകളില്‍ പരാഗനാളങ്ങള്‍ വഴിയാണു സ്‌പേമുകള്‍ ബീജാണ്ഡത്തിലെത്തിച്ചേരുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍