This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലാത്വഗാദിചൂര്‍ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:06, 9 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏലാത്വഗാദിചൂര്‍ണം

കേരളീയ ചികിത്സയില്‍ പ്രസിദ്ധമായ ഒരു ഔഷധയോഗം. അഷ്‌ടാംഗഹൃദയത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

""ഏലാത്വങ്‌ നാഗകുസുമ-
തീക്ഷണകൃഷ്‌ണാമഹൗഷധൈ:
ഭാഗവൃദ്ധൈ: ക്രമാച്ചൂര്‍ണം
നിഹന്തി സമശര്‍ക്കരം
പ്രസേകാരുചിഹൃത്‌പാര്‍ശ്വ-
കാസശ്വാസഗളാമയാന്‍.''
 

സഹസ്രയോഗം എന്ന ഔഷധയോഗഗ്രന്ഥത്തിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഈ യോഗത്തിലെ ഘടകങ്ങള്‍ മേല്‍പ്പറഞ്ഞ പ്രമാണമനുസരിച്ച്‌ ഏലത്തരി, ഇലവര്‍ങത്തൊലി, നാഗപ്പൂവ്‌, കുരുമുളക്‌, തിപ്പലി, ചുക്ക്‌ എന്നിവയാണ്‌. ഇവ യഥാക്രമം ഇരട്ടി വീതം (1, 2, 4, 8, 16, 32) വര്‍ധിച്ചതോതിലെടുത്ത്‌ പൊടിച്ചശേഷം അത്രയും ശര്‍ക്കരയും ചേര്‍ത്ത്‌ ഈ യോഗം നിര്‍മിക്കുന്നു. ദിവസം ഒന്നോ രണ്ടോ പ്രാവശ്യമോ, പലവട്ടമായോ തേന്‍ ചേര്‍ത്തോ ചൂടുവെള്ളത്തില്‍ കലക്കിയോ വൈദ്യനിര്‍ദേശമനുസരിച്ച്‌ ഇത്‌ സേവിക്കാം. വായില്‍ വെള്ളം ഊറുക (പ്രസേകം); രുചിയില്ലായ്‌മ; ഹൃദയം, വാരിഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന ചില രോഗങ്ങള്‍; കാസശ്വാസം; തൊണ്ടവേദന മുതലായ ഗളരോഗങ്ങള്‍ എന്നിവയ്‌ക്കുള്ള ഔഷധമാണ്‌ ഏലാത്വഗാദിചൂര്‍ണം.

(ഡോ.പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍