This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔസേപ്പച്ചന്‍ (1954 -)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഔസേപ്പച്ചന്‍ (1954 -)
Ouseppachan
മലയാള സിനിമയിലെ പ്രമുഖ സംഗീതസംവിധായകന്‍. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലുള്ള ഒല്ലൂരില്‍ 1954 സെപ്. 13-നു ജനിച്ചു. ചെറുപ്പം മുതല്‍ സംഗീതത്തില്‍ കമ്പമുണ്ടായിരുന്ന ഔസേപ്പച്ചന്‍ വയലിന്‍ പഠിച്ച് വയലിനിസ്റ്റായി പേരെടുത്തു. "ഈണം' എന്ന ചിത്രത്തിന് പശ്ചാത്തലമൊരുക്കിക്കൊണ്ട് ചലച്ചിത്രലോകത്തു പ്രവേശിച്ചു. ഭരതന്‍ സംവിധാനം ചെയ്‌ത "ആരവം' എന്ന സിനിമയില്‍ ഒരു വയലിനിസ്റ്റിന്റെ വേഷം കൈകാര്യം ചെയ്‌തു. തുടര്‍ന്ന് ഭരതന്റെ "കാതോടുകാതോരം' എന്ന ചിത്രത്തില്‍ സ്വതന്ത്ര സംഗീതസംവിധായകനായി. ഒരു ഹിന്ദി ചലച്ചിത്രമുള്‍പ്പെടെ അന്‍പതിനുമുകളില്‍ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഉണ്ണികളേ ഒരു കഥപറയാം, ചിലമ്പ്, മഹായാനം, ഉള്ളടക്കം, ഗമനം, അനിയത്തിപ്രാവ്, മേഘം, ഒരേകടല്‍ എന്നിവയാണ് ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന ചില പ്രധാന ചലച്ചിത്രങ്ങള്‍. ഇവയില്‍ "ഉണ്ണികളേ ഒരു കഥപറയാം' എന്ന ചിത്രത്തിന് 1987-ലെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും "ഒരേ കടല്‍' എന്ന ചിത്രത്തിലെ ഈണത്തിന് 2009-ലെ ദേശീയ പുരസ്‌കാരവും ലഭിച്ചു.
(ഡോ. വി.എസ്. മോഹന്‍ഭാസ്)