This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റ്രാകോഡെർമൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:59, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓസ്റ്റ്രാകോഡെര്‍മൈ

Ostracoderm

കട്ടിയുള്ള അസ്ഥിഫലകങ്ങളോ ശല്‌ക്കങ്ങളോ കൊണ്ട്‌ ആവൃതമായ ശരീരത്തോടുകൂടിയ മത്സ്യങ്ങളുടെ ഒരു വിഭാഗം. "മത്സ്യയുഗം' (Age of Fishes)എന്നറിയപ്പെട്ടിരുന്ന ഡെവോണിയന്‍ കാലഘട്ടത്തിലാണ്‌ (ഉ. 36 കോടി വര്‍ഷംമുമ്പ്‌) ഇവ ജീവിച്ചിരുന്നത്‌. ഓസ്റ്റ്രാകോണ്‍ (ostracon: shell),ഡെര്‍മ (derma: skin)എന്നീ ഗ്രീക്‌ പദങ്ങളില്‍നിന്നാണ്‌ "ഒസ്റ്റ്രാകോഡെര്‍മൈ'യുടെ നിഷ്‌പത്തി. ബഹുഭുജാകൃതിയുള്ള അസ്ഥിഫലകങ്ങള്‍ യോജിച്ച്‌ മൂന്നോ, നാലോ, അഞ്ചോ കോണുകളുള്ള ഒരു പെട്ടിയുണ്ടാകുന്നു. മത്സ്യത്തിന്റെ ശരീരാവരണമായി വര്‍ത്തിച്ചിരുന്നത്‌ ഈ പെട്ടിയാണ്‌. പുരാതനസമുദ്രങ്ങളായിരുന്നു ഈ മത്സ്യങ്ങളുടെ വാസരംഗങ്ങള്‍. ഈ വിഭാഗത്തിലെ മാതൃകാജീനസ്‌ ഓസ്റ്റ്രഷിയണ്‍ എന്നറിയപ്പെടുന്നു.

കെഫലാസ്‌പിഡ, അനാസ്‌പിഡ, സീലോലെപിഡ, റ്റീറാസ്‌പിഡ എന്നീ മത്സ്യവിഭാഗങ്ങളെ ഒരുമിച്ചുചേര്‍ത്ത്‌ രൂപംകൊടുത്ത ഒസ്റ്റ്രാകോഡെര്‍മൈയ്‌ക്ക്‌ ഒരു ഉപവര്‍ഗത്തിന്റെ സ്ഥാനം നല്‌കുന്ന ജന്തുശാസ്‌ത്രജ്ഞര്‍ കുറവല്ല. ഹനുക്കളില്ലാത്ത (jawless)ഈ മത്സ്യങ്ങള്‍ക്കെല്ലാം അസ്ഥിനിര്‍മിതമായ ഒരു ബാഹ്യാവരണവും, ആന്തരകര്‍ണത്തിനുള്ളില്‍ രണ്ട്‌ സെമി-സെര്‍ക്കുലര്‍ കനാലുകളും ഉണ്ടായിരുന്നു. ഒസ്റ്റ്രാകോഡെര്‍മുകളില്‍ ഒന്നില്‍പ്പോലും ശ്രാണീപത്രങ്ങള്‍ കാണപ്പെട്ടിരുന്നില്ല; ഭുജ"പത്ര'മാകട്ടെ കെഫലാസ്‌പിഡുകളിലും അനാസ്‌പിഡുകളിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒസ്റ്റ്രാകോഡെര്‍മുകള്‍ ഡെവോണിയന്‍ കാലഘട്ടത്തെ അതിജീവിച്ചതായി കരുതാന്‍ നിര്‍വാഹമില്ല. ഒസ്റ്റ്രാകോഡേം, "സ്റ്റോക്കി'ല്‍നിന്ന്‌ ഉരുത്തിരിഞ്ഞുവന്നവയാണ്‌ ലാംപ്‌റേകളും ഹാഗ്‌ഫിഷുകളും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍