This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്റ്റെന്‍ഡ്‌ കമ്പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓസ്റ്റെന്‍ഡ്‌ കമ്പനി

Ostent Company

ആസ്റ്റ്രിയന്‍ ചക്രവര്‍ത്തി ചാള്‍സ്‌ ഢക ആസ്റ്റ്രിയന്‍ നെതര്‍ലന്‍ഡ്‌സിലെ ഓസ്റ്റെന്‍ഡ്‌ കേന്ദ്രമാക്കി 1722-ല്‍ സ്ഥാപിച്ച വാണിജ്യക്കമ്പനി, ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി, ഡച്ച്‌ ഈസ്റ്റിന്ത്യാക്കമ്പനി എന്നിവയ്‌ക്കെതിരായി രൂപംകൊണ്ട ഈ സ്ഥാപനം 1731 വരെ യൂറോപ്യന്‍ നയതന്ത്രരംഗത്ത്‌ വലിയ പങ്ക്‌ വഹിച്ചിരുന്നു. 1722-ലെ ഒരു ചാര്‍ട്ടര്‍മൂലം ഓസ്റ്റെന്‍ഡ്‌ കമ്പനിക്ക്‌ 30 വര്‍ഷത്തെ കാലാവധിവച്ച്‌ വാണിജ്യസൗകര്യം അനുവദിച്ചുകൊടുത്തു. ഇതനുസരിച്ച്‌ കമ്പനിക്ക്‌ ഈസ്റ്റിന്‍ഡീസ്‌, വെസ്റ്റിന്‍ഡീസ്‌, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യം നടത്താന്‍ അനുവാദം ലഭിച്ചു. ഈ കമ്പനി ഇന്ത്യയില്‍ രണ്ട്‌ അധിനിവേശങ്ങള്‍ സ്ഥാപിച്ചിരുന്നു. വാണിജ്യത്തിലൂടെ ലാഭമുണ്ടാക്കാന്‍ ആദ്യകാലത്ത്‌ കമ്പനിക്ക്‌ കഴിഞ്ഞിരുന്നെങ്കിലും ബ്രിട്ടീഷ്‌-ഡച്ച്‌-സ്‌പാനിഷ്‌ ശക്തികളുടെ സംഘടിതമായ എതിര്‍പ്പുമൂലം ഈ നിലയ്‌ക്ക്‌ മാറ്റംവന്നു. 1731-ല്‍ കമ്പനി പിരിച്ചുവിടപ്പെട്ടു; എങ്കിലും അതിന്റെ ഇന്ത്യയിലെ ഇടപാടുകള്‍ 1744 വരെ തുടര്‍ന്നിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍