This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓള്‍ബ്രിച്ച്‌, യോസഫ്‌മറിയ (1867 - 1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:39, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓള്‍ബ്രിച്ച്‌, യോസഫ്‌മറിയ (1867 - 1908)

Olbrich, Joseph Maria

ആസ്‌ട്രിയന്‍ ശില്‌പി. 1867 ന. 22-ന്‌ സൈലീഷ്യയില്‍ ജനിച്ചു. വിയന്നയില്‍ ചിത്രകലാഭ്യസനം നടത്തിയശേഷം ഇറ്റലി, ഫ്രാന്‍സ്‌, ബ്രിട്ടന്‍ മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌, ചിത്രകലയില്‍ കൂടുതല്‍ വൈദഗ്‌ധ്യം നേടി. ഓട്ടോ വാഗ്നറുടെ ശിക്ഷണത്തില്‍ ചിത്രകല അഭ്യസിച്ച ഓള്‍ബ്രിച്ച്‌, യോസഫ്‌ ഹോഫ്‌മാനോടൊപ്പം ആസ്‌ട്രിയയില്‍ വീനെര്‍ സെസ്‌സഷന്‍ (sezession) പ്രദര്‍ശനശാല സ്ഥാപിച്ചു. ഓള്‍ബ്രിച്ചിന്റെ ആദ്യകാല രചനകളില്‍ പ്രകടമായിട്ടുള്ള പ്രായോഗിക കലയിലെ നവീനാശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ നിര്‍മിക്കപ്പെട്ട സെസ്‌സഷന്‍ പ്രദര്‍ശനശാല മഹത്തും പ്രശസ്‌തവുമാണ്‌. 1899 മുതല്‍ ഇദ്ദേഹം ജര്‍മനിയിലെ ദാര്‍മസ്റ്റാറ്റ്‌ കോളജില്‍ സേവനമനുഷ്‌ഠിച്ചുവന്നു. ഇക്കാലത്ത്‌ ഹെസ്‌സന്‍ പ്രഭുവിന്റെ ക്ഷണമനുസരിച്ച്‌ ദാര്‍മസ്റ്റാറ്റില്‍ ചിത്രകാരന്മാര്‍ക്കുവേണ്ടി ഒരു കോളനി പണിതു. 1907-ല്‍ ദാര്‍മസ്റ്റാറ്റില്‍ നിര്‍മിക്കപ്പെട്ട വിവാഹഗോപുരം (Marriage tower) ഇദ്ദേഹത്തിന്റെ വാസ്‌തുശില്‌പ വൈദഗ്‌ധ്യത്തിന്റെയും കലാസൗഭഗത്തിന്റെയും മനോഹരമായ മാതൃകയായി നിലകൊള്ളുന്നു.

1908 ആഗ. 8-ന്‌ ന്യൂസല്‍ഡോര്‍ഫില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍