This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറാങ്ങുട്ടാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:31, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓറാങ്ങുട്ടാന്‍

Orang-utan

ഓറാങ്ങുട്ടാന്‍

തവിട്ടുനിറമുള്ള തൊലിയും ചെങ്കല്‍ നിറമുള്ള മുടിയും വളരെ ചെറിയ ചെവികളുമുള്ള വലിയ ഒരിനം മനുഷ്യക്കുരങ്ങ്‌. ഈസ്റ്റിന്‍ഡീസില്‍ സുമാട്രാ, ബോര്‍ണിയോ എന്നിവിടങ്ങളിലെ ചതുപ്പുകളാണ്‌ ഇവയുടെ വാസസ്ഥലങ്ങള്‍. "കാട്ടിലെ മനുഷ്യന്‍' എന്നര്‍ഥം വരുന്ന "ഓറങ്‌ ഊട്ടന്‍' എന്ന മലയന്‍പദം 18-ാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ ഇതിന്റെ പേരായി സ്വീകരിച്ചു. ശാ.നാ. പോങ്‌ഗോ പിഗ്മിയസ്‌. ഇന്ത്യയിലും ദക്ഷിണചൈനയിലും നിന്നു ലഭിച്ച പ്ലീസ്റ്റസീന്‍ (10-20 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള) ശേഖരങ്ങളിലെ ഫോസിലുകളില്‍ ഓറാങ്ങുട്ടാന്റെ പല്ലുകള്‍ ഉണ്ടായിരുന്നു. ഏഷ്യയുടെ തെക്കുഭാഗങ്ങളില്‍ ഇവ ധാരാളമായുണ്ടായിരുന്നു എന്നതിന്‌ ഈ പല്ലുകള്‍ തെളിവാണ്‌. ജാവയിലും ഇവ മുമ്പു ജീവിച്ചിരുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. വളരെക്കാലം സിമിയ സറ്റൈറസ്‌ എന്നായിരുന്നു ഇവ ജന്തുശാസ്‌ത്രത്തില്‍ വിവരിക്കപ്പ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍