This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഫ്‌താൽമോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓഫ്‌താല്‍മോളജി
Ophthalmology
നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്‌ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്‌ത്രശാഖയാണിത്. മനുഷ്യന്റെ എല്ലാ ജിവികളുടെയും-അവയവങ്ങളിൽവച്ച് ഉത്തമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും ശിരസ്സിലെ അവയവങ്ങളിൽവച്ച് നേത്രത്തിനും പ്രാധാന്യമുണ്ട്. ആയുർവേദത്തിലും അലോപ്പതിയിലും നേത്രവിജ്ഞാനം പ്രത്യേകപഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാർഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. ഭാരതത്തിൽ ആയുർവേദനേത്രചികിത്സയിൽ ശസ്‌ത്രക്രിയയും ഒരു ഭാഗമായിരുന്നു. ബി.സി. 800-ൽ സുശ്രുതന്‍ എഴുതിയ ആയുർവേദഗ്രന്ഥമായ സുശ്രുതസംഹിതയിൽ 76 വിധത്തിലുള്ള നേത്രരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകത്തിൽ ആദ്യമായി തിമിരശസ്‌ത്രക്രിയ നടത്തിയത് സുശ്രുതന്‍ ആണ്. ഇന്നു മിക്കവാറും നേത്രശസ്‌ത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. (നോ. നേത്രം, നേത്രരോഗങ്ങള്‍; നേത്രചികിത്സ) ആധുനിക നേത്രവിജ്ഞാനത്തിൽ സൂപ്പർസ്‌പെഷ്യാലിറ്റിക്കു പ്രത്യേകപ്രാധാന്യമുണ്ട്. ന്യൂറോ ഓഫ്‌താൽമോളജി, ഓക്കുലാർ ഓങ്കോളജി, ഒക്കുലോ പ്ലാസ്റ്റിക് & ഓർബിറ്റ് സർജറി, ഓഫ്‌താൽമിക് പതോളജി, പീഡിയാട്രിക് ഓഫ്‌താൽമോളജി തുടങ്ങി വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റികളാണ് ഇന്നു പ്രചാരത്തിലുള്ളത്.