This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓഡിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓഡിന്‍
Odin
സ്‌കാന്‍ഡിനേവിയന്‍ പുരാണേതിഹാസങ്ങളില്‍ പരാമൃഷ്‌ടനായ ഒരു പ്രധാന ദേവത. വോദ്ധന്‍ എന്ന പേരില്‍ ട്യൂട്ടോണിയക്കാര്‍ ഈ ദേവതയെ ആരാധിച്ചിരുന്നു. ആഴ്‌ചയിലെ നാലാംദിവസമായ "വെനസ്‌ഡേ' ഈ ദേവനെ പ്രതിനിധാനം ചെയ്യുന്നതായിട്ടാണ് സങ്കല്‌പം. പുരാതനകാലം മുതല്‌ക്കേ ഒരു യുദ്ധദേവത എന്ന നിലയിലാണ് ഓഡിന്‍ ആരാധ്യനായിത്തീര്‍ന്നിട്ടുള്ളത്. വീരസാഹിത്യകൃതികളില്‍ ഈ ദേവത വീരപുരുഷന്മാരുടെ സംരക്ഷകനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തില്‍ മൃതിയടയുന്ന യോദ്ധാക്കള്‍ "വല്‍ഹല്ല'യിലുള്ള ഈ ദേവതയുടെ സന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു എന്നാണ് ജനവിശ്വാസം. കവികളുടെ ദേവതയായും ഓഡിന്‍ പ്രതിപാദിതനായിക്കാണുന്നു. ഈ ദേവത ധരിക്കുന്ന കുന്തം അധികാരത്തിന്റെ ചിഹ്നമായും രക്ഷോപാധിയായ ആയുധമായും വര്‍ത്തിക്കുന്നു. ഇതിഹാസമനുസരിച്ച് എട്ടുകാലുള്ള "സ്ലെപ്‌നീര്‍' എന്ന ഒരു കുതിരപ്പുറത്താണ് ഓഡിന്‍ സവാരി ചെയ്യുന്നത്. കാക്കയും ചെന്നായയുമാണ് ഓഡിന്റെ സന്തതസഹചാരികള്‍. ദൈവങ്ങളുടെ കൂട്ടത്തില്‍ മന്ത്രവാദിയായ ഓഡിന്‍, ഒറ്റക്കണ്ണും നീണ്ടതാടിയും ഉള്ളവനും വൃദ്ധനു