This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:04, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓടല്‍

അനാവൃത ബീജികളില്‍പ്പെടുന്ന ഒരു വള്ളിച്ചെടി. ശാ.നാ. "നീറ്റം യൂല' (Gnetum ula). സാധാരണയായി ശീതോഷ്‌ണമേഖലയില്‍പ്പെടുന്ന വനാന്തരങ്ങളില്‍ക്കാണപ്പെടുന്നു. തളിരില, കായ, വിത്ത്‌ എന്നിവ ഭക്ഷണയോഗ്യമാണ്‌. തടിയില്‍നിന്ന്‌ വളരെ ശക്തിയുള്ള നാര്‌ ലഭിക്കുന്നു. ഈ നാര്‌ മീന്‍വല, പേപ്പര്‍പള്‍പ്പ്‌ (Pulp) എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. വിത്തില്‍നിന്ന്‌ ലഭിക്കുന്ന എണ്ണ വെളിച്ചത്തിനും, ആഹാരം പാകംചെയ്യാനും ഉപയോഗിക്കുന്നു. കൂടാതെ, ഈ എണ്ണ വാതം ശമിപ്പിക്കാനും യോഗ്യമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%9F%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍