This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടോക്ലേവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:44, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓട്ടോക്ലേവ്‌

Aotoclave

പ്രഷര്‍കുക്കര്‍പോലെ പ്രവര്‍ത്തിക്കുന്ന ലോഹനിര്‍മിതമായ ഒരു പാത്രം. സ്വയം അടയുന്ന പാത്രം എന്നാണ്‌ ഓട്ടോക്ലേവ്‌ എന്നതിനര്‍ഥം. പാത്രത്തിന്റെ മൂടിയുടെ മുറുക്കം അകത്തെ മര്‍ദത്തെ ആശ്രയിച്ചിരിക്കും. ഉന്നതമര്‍ദമുപയോഗിച്ച്‌ ദ്രവവസ്‌തുക്കളെ ക്വഥനാങ്കത്തിലുംമീതെയുള്ള താപനിലകളില്‍ ചൂടാക്കുവാനും ശസ്‌ത്രക്രിയയ്‌ക്കും മറ്റുമുള്ള ഉപകരണങ്ങളെ അണുവിമുക്തമാക്കുവാനും ചില പ്രതേ്യക രാസപ്രതിപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുവാനും ഓട്ടോക്ലേവ്‌ ആശുപത്രികളിലും പരീക്ഷണശാലകളിലും പ്രയോജനപ്പെടുത്തിവരുന്നു. പരിശീലനം നേടിയവരെക്കൊണ്ടാണ്‌ ഓട്ടോക്ലേവിനെ പ്രവര്‍ത്തിപ്പിക്കേണ്ടത്‌. ഉന്നതമര്‍ദത്തില്‍ നീരാവി അറയ്‌ക്കകത്തു പരിക്രമിപ്പിച്ചാണ്‌ (circulate)ചൂടിന്റെ നിലവാരം ഉയര്‍ത്തുന്നത്‌. ഉന്നതമായ ചൂടില്‍ (160ºC) ശസ്‌ത്രക്രിയയ്‌ക്കുള്ള ഉപകരണങ്ങള്‍, തുണി, പഞ്ഞി മുതലായവ അണുവിമുക്തമായിത്തീരുന്നു. ആവശ്യത്തിനുശേഷം അരിച്ച വായു അകത്തേക്ക്‌ കടത്തിവിട്ടാണ്‌ ഓട്ടോക്ലേവിന്റെ മൂടി തുറക്കുന്നത്‌. വ്യവസായശാലകളില്‍ ഇന്‍ജക്ഷന്‍ ലായനികള്‍, മെഴുകുതിരികള്‍ മുതലായവയുടെ നിര്‍മാണത്തിലും ഓട്ടോക്ലേവ്‌ പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍