This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡിലെയ്ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഡിലെയ്ഡ്
അറലഹമശറ
ദക്ഷിണ-ആസ്റ്റ്രേലിയന്‍ പ്രവിശ്യയുടെ തലസ്ഥാനം. ജനസംഖ്യാക്രമത്തില്‍ ആസ്റ്റ്രേലിയയിലെ നാലാമത്തെ നഗരമാണിത്. ഖനനപ്രധാനമായ ദക്ഷിണാസ്റ്റ്രേലിയന്‍ സംസ്ഥാനത്തിന്റെ തെ.കിഴക്കന്‍ ഭാഗം വിസ്തൃതമായ സമതലമാണ്. ഈ പ്രദേശത്തു കൂടെ ഒഴുകുന്ന ടോറന്‍സ് നദിയുടെ ഇരുകരകളിലുമായാണ് അഡിലെയ്ഡ് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍നിന്നും 11 കി.മീ. അകലെ സെയിന്റ് വിന്‍സെന്റ് ഉള്‍ക്കടലിലാണ് തുറമുഖമായ പോര്‍ട്ട് അഡിലെയ്ഡ്. പ്രവിശ്യയിലെ പ്രധാനവാണിജ്യവ്യവസായകേന്ദ്രമായ ഈ നഗരത്തില്‍ മൊത്തം ജനസംഖ്യയുടെ നല്ലൊരു ശ.മാ. തിങ്ങിപ്പാര്‍ക്കുന്നു. സമുദ്രനിരപ്പില്‍നിന്നും അധികം ഉയരത്തിലല്ലാതെ, സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ നഗരത്തിന്റെ തെ.ഉം കി.ഉം ഭാഗങ്ങളില്‍ മൌണ്ട് ലോഫ്റ്റി കുന്നുകളാണ്. ഈ മലകള്‍ക്കിടയില്‍ നിരവധി ഉദ്യാനങ്ങളും വന്യമൃഗസങ്കേതങ്ങളും ഉണ്ട്.
ലോഹനിഷ്കര്‍ഷണവും അതു സംബന്ധിച്ച വ്യവസായങ്ങളുമാണ് പ്രമുഖം. തുകല്‍, രോമം, കളിമണ്‍ തുടങ്ങിയവകൊണ്ടുള്ള പദാര്‍ഥങ്ങള്‍ ധാരാളമായി ഉണ്ടാക്കിവരുന്നു.