This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓടക്കുഴൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:37, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓടക്കുഴല്‍

ആദ്യത്തെ ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം (1965) ലഭിച്ച മലയാള കാവ്യസമാഹാരം. ജി. ശങ്കരക്കുറുപ്പാണ്‌ കവി. 1959-ല്‍ പ്രസിദ്ധീകൃതമായി. പ്രാഫ. എസ്‌.ഗുപ്‌തന്‍ നായരാണ്‌ ഇതിന്‌ അവതാരിക രചിച്ചിരിക്കുന്നത്‌. ഓടക്കുഴല്‍, പുഷ്‌പഗീരം, തിരുനാവാ, സൂര്യകാന്തി, എന്റെ വേളി, അനേ്വഷണം, ഇന്നു ഞാന്‍ നാളെ നീ, നിമിഷം, സാഗരഗീതം, ചരിത്രത്തിന്റെ കിനാവുകള്‍, ഭാരതേന്ദു മുതലയാവയാണ്‌ ഇതിലെ കവിതകള്‍. പ്രകൃത്യുപാസനകൊണ്ട്‌ കൈവരിച്ച സുഗന്ധം ഈ കവിതകളില നിറഞ്ഞുനില്‌ക്കുന്നു. ഐശ്വര്യമായ അവ്യാഖേ്യയാനുഭൂതികളാണ്‌ ഇവയ്‌ക്കു മൗലികതയുളവാക്കുന്നത്‌. "അപാരതയുടെ നീല ഗംഭീരോദാര ഛായ' പോലുള്ള വാങ്‌മയം ആസ്‌തിക സാന്നിധ്യത്തിന്റെ ജ്ഞാനവും ഭാവനയും പ്രകടിപ്പിക്കുന്നു. "ചോലയില്‍ സതൃഷ്‌ണനായ്‌ ചുണ്ടടുപ്പിക്കേ സ്‌നിഗ്‌ധ-/ലോലമക്കപോലത്തിന്‍ തണുപ്പു ഞാനോര്‍മിപ്പൂ' മുതലായ ഭാഗങ്ങളില്‍, പ്രമ ഭാവനയിലൂടെ കവി ആവിഷ്‌കരിക്കുന്ന ഈശ്വരാംശം ഇന്ദ്രിയവേദ്യമാകുന്നു. യോഗാത്മക സൗന്ദര്യംകൊണ്ട്‌ ഉദാത്തമാക്കിയതാണ്‌ ഓടക്കുഴല്‍ കവിതകള്‍.

""നിന്നിലുമെന്നിലും ദ്യോതിക്കും ജ്യോതിസ്സു-
മൊന്നിന്‍ പൊരികള്‍ താനായിരിക്കാം;
മൂലമതല്ലെങ്കില്‍ നീയുജ്ജ്വലിക്കുമ്പോള്‍
മാലകന്നെന്നാത്മാവുല്ലസിപ്പാന്‍?''
 

ഓടക്കുഴല്‍, കവിയുടെ "ജീവിത നിസ്സാര ശൂന്യനാള'മാണ്‌. ഇത്‌ ചൈതന്യപൂര്‍ണമാകുന്നത്‌ ദൈവത്തിന്റെ നിശ്വാസത്താലത്ര. ദൈവം തന്നെയാകുന്നു കവിയിലെ ഗായകന്‍. പക്ഷേ, ഈ അലൗകികതാ സങ്കല്‌പത്തില്‍ "ദാരിദ്ര്യക്കോള്‍ച്ചാര്‍ത്തിന്‍ കരിനിഴല്‍' കൂടി ചാലിക്കുമ്പോഴേ കാവ്യസംഗീതം പൂര്‍ണമാവുന്നുള്ളൂവെന്ന്‌ കവി അറിയുന്നു. സൂര്യനും സൂര്യകാന്തിയും എന്ന രണ്ടു പ്രതീകങ്ങളുടെ ഭാവനാത്മകമായ പരസ്‌പര പ്രവര്‍ത്തനത്തിലൂടെ കവി പാവന ദിവ്യസ്‌നേഹത്തിന്റെ ലോകം സൃഷ്‌ടിക്കുന്നു. ദിവ്യപ്രമത്തിന്റെ ലഹരി പകരുന്നതാണ്‌ "അനേ്വഷണം' എന്ന കവിതയും.

ജീവിതവും മരണവും വധൂവരന്മാരാണെന്നു സങ്കല്‌പിച്ചെഴുതിയ "എന്റെ വേളി', അലംഘനീയമായ സനാതനനിയമത്തിന്റെ വിളംബരമാണ്‌. ജീവിതത്തിന്റെ ക്ഷുദ്രത മുഴുവന്‍ ആ സനാതനത്വത്തില്‍ സമര്‍പ്പിച്ചു നില്‌ക്കുകയാണ്‌ കവി. സ്‌ത്രീപുരുഷ പ്രമബന്ധത്തിലെ വിഹ്വലതകളെ കരുക്കളാക്കി ആത്യന്തികമായ കറുത്ത മുഹൂര്‍ത്തത്തെ കവി ചടുലമായി ആവിഷ്‌കരിച്ചിരിക്കുന്നു. "ഇന്നു ഞാന്‍ നാളെ നീ' എന്ന കവിതയില്‍ മനുഷ്യനെ ഭീഷണിപ്പെടുത്തുന്ന മരണമാണ്‌ പ്രതിപാദ്യം. ദരിദ്രന്റെ മരണം ഏറ്റവും ലളിതവും ആര്‍ദ്രവുമായി അവതരിപ്പിച്ചിരിക്കുന്നു. ജി.യുടെ നിത്യസ്‌മരണീയമായ ഗീതിയാണിത്‌. ദാരിദ്യ്രം ഇല്ലാത്ത സമത്വം പുലരുന്ന ഒരു "നാളെ'യെ കവി സ്വപ്‌നം കാണുന്നു. ശബ്‌ദാര്‍ഥ ഭാവതലങ്ങളുടെ ഉചിതമായ വിന്യാസത്താല്‍ ആത്മസംസ്‌കാരം സാധിക്കുന്ന സാഗര സംബന്ധിയായ കവിതകളില്‍ ജി.യുടെ "സാഗരസംഗീതം' മികച്ചുനില്‌ക്കുന്നു. സാഗരത്തിന്റെ ആശയഗാനത്തിനുള്ള വീണയാകുന്നു, ഇവിടെ കവിയുടെ ആത്മസത്ത. കാലസങ്കല്‌പത്തിന്റെ മറ്റൊരു വാഹകമായി കവി "നിമിഷ' ത്തെ അവതരിപ്പിക്കുന്നു. നിമിഷമണ്ഡലത്തിലെ ചലനാത്മകതയും വാക്കിന്റെ ലോലതയും നൂതനാനുഭൂതികള്‍ പകരുന്നു. "സംസ്‌കാരത്തിലേക്കു സൂക്ഷ്‌മ നോട്ടങ്ങള്‍ അയയ്‌ക്കുന്ന' ദേശീയ കവിതകളാണ്‌ ജി.യുടെ മറ്റൊരു നേട്ടം. ഓടക്കുഴലിലെ "ഭാരതേന്ദു' മുതലായ കവിതകള്‍ ഉദാഹരണം. ജി.എന്‍. പിള്ളയും ലക്ഷ്‌മിചന്ദ്ര ജയിനും ചേര്‍ന്ന്‌ തയ്യാറാക്കിയ ഓടക്കുഴല്‍ ഹിന്ദി പരിഭാഷ 1966-ല്‍ പ്രസിദ്ധീകൃതമായി.

(ഡോ. ദേശമംഗലം രാമകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍