This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകുമ ഷിഗെനൊബു (1838 - 1922)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:10, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓകുമ ഷിഗെനൊബു (1838 - 1922)

Okuma Shigenobu

ഓകുമ ഷിഗെനൊബു

ജപ്പാനിലെ അഞ്ചാമത്തെ പ്രധാനമന്തി. 1838 മാ. 11-ന്‌ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ഇദ്ദേഹം വ്യവസ്ഥാപിത ഭരണസമ്പ്രദായത്തിന്റെ വക്താവും ഫ്യൂഡല്‍-വിരുദ്ധചിന്താഗതിയുടെ പ്രചാരകനുമായി മാറി. ഷോഗണ്‍ ഭരണാധികാരികള്‍ക്കെതിരായുള്ള 1867-68 കാലത്തെ വിപ്ലവം സംഘടിപ്പിച്ച നേതാക്കളില്‍ ഒരാളായിരുന്നു ഓകുമ. പുനഃസംഘടിപ്പിക്കപ്പെട്ട ഗവണ്‍മെന്റില്‍ ഇദ്ദേഹം ധനകാര്യമന്ത്രിയായി (1869-1881). ജപ്പാന്റെ സാമ്പത്തികനില ഭദ്രമാക്കുവാനും രാജ്യത്തെ ആധുനികവത്‌കരിക്കുവാനും ഇദ്ദേഹം ശ്രമിച്ചു. ഓകുമ 1882-ല്‍ റിക്കെന്‍ കൈഷിന്‌തൊപാര്‍ട്ടി (പുരോഗമനപാര്‍ട്ടി) പുനഃസംഘടിപ്പിച്ചു. പാര്‍ലമെന്ററി സമ്പ്രദായത്തിലേക്കുള്ള ജപ്പാന്റെ പ്രയാണത്തിനു വേഗതകൂട്ടുവാന്‍ ഈ പാര്‍ട്ടി ശക്തിയായി വാദിച്ചു. തന്റെ അഭിപ്രായങ്ങളും പ്രവര്‍ത്തനങ്ങളും മൂലം ഇദ്ദേഹം ഗവണ്‍മെന്റില്‍നിന്നു പുറത്താക്കപ്പെട്ടു. എന്നാല്‍ പൊതുജനസമ്മര്‍ദംമൂലം വിദേശകാര്യമന്ത്രിയായി ഗവണ്‍മെന്റില്‍ പങ്കുചേരുവാന്‍ ഓകുമയ്‌ക്കു കഴിഞ്ഞു (1888-89). തുടര്‍ന്ന്‌ കെന്‍സിതോ (വ്യവസ്ഥാപിത) പാര്‍ട്ടിയുടെ സ്ഥാപകനേതാക്കന്മാരിലൊരാളായി പ്രത്യക്ഷപ്പെട്ട ഓകുമ 1898-ല്‍ ഹ്രസ്വകാലം ജപ്പാനിലെ പ്രധാനമന്ത്രിയായി. 1907-ല്‍ ഒകുമ സജീവരാഷ്‌ട്രീയത്തില്‍നിന്നു

പിന്മാറി. വസേദ സര്‍വകലാശാലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതിന്റെ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഒന്നാം ലോകയുദ്ധാരംഭത്തോടെ ഗവണ്‍മെന്റിനെ നയിക്കുവാന്‍ ഓകുമ ക്ഷണിക്കപ്പെട്ടു. ഓകുമ വീണ്ടും പ്രധാനമന്ത്രിയായി. ഇക്കാലത്താണ്‌ ജപ്പാന്‍ ജര്‍മനിയോടു യുദ്ധം പ്രഖ്യാപിച്ചതും ചൈനയുടെ മേല്‍ "21 ആവശ്യങ്ങള്‍' ഉന്നയിച്ചതും. 1916-ല്‍ അനാരോഗ്യംമൂലം ഇദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചു. 1922 ജനു. 10-നു ടോക്കിയോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍