This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:10, 6 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാളന്‍

കേരളീയ സദ്യയിലെ ഒരു ഉപദംശം. മോരോ തൈരോ കുറുക്കിയാണ്‌ ഇതുണ്ടാക്കുന്നത്‌. ഏത്തയ്‌ക്ക, വെള്ളരിക്ക, കുമ്പളങ്ങ, ചേന ഇവയിലേതെങ്കിലും കഷണമായി ഉപയോഗിച്ച്‌ തൈരിലോ മോരിലോ തയാറാക്കുന്ന കറിയാണ്‌ ഇത്‌.

വറ്റല്‍മുളക്‌, കുരുമുളക്‌, മഞ്ഞള്‍, ജീരകം ഇവ അരച്ചു യോജിപ്പിച്ച്‌ ഉപ്പും ചേര്‍ത്ത്‌ കഷണം വേവിക്കുന്നു. പകുതി വെന്തുകഴിഞ്ഞാല്‍ വെള്ളം വറ്റിക്കണം. തുടര്‍ന്ന്‌, നല്ല പുളിയുള്ള തൈര്‌ ഉടച്ചുകലക്കിച്ചേര്‍ത്ത്‌ ചെറുതീയില്‍ ഇളക്കികുറുകി പാകമാകുമ്പോള്‍ ഇറക്കിവച്ച്‌ കടുകു വറക്കണം.

ഏത്തയ്‌ക്കായാണ്‌ കഷണമെങ്കില്‍ അതും മഞ്ഞളും ഉപ്പും ചേര്‍ത്ത്‌ വേവിച്ചശേഷം തൈരില്‍ മറ്റു വ്യജ്ഞനങ്ങള്‍ കലക്കിച്ചേര്‍ക്കുകയാണുവേണ്ടത്‌. തയിടന്‍കായ്‌, മാങ്ങ, ചുരയ്‌ക്കാ എന്നിവയും കാളന്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാറുണ്ട്‌. നല്ലവണ്ണം കുറുക്കിയെടുക്കുന്ന കാളന്‍ (കുറുക്കുകാളന്‍) ഒരു മാസത്തോളം കേടുകൂടാതെ ഇരിക്കും.കാളന്‍ അധികം പുളിയുള്ള ഒരു വിഭവമായതുകൊണ്ട്‌ അതുപയോഗിക്കുമ്പോള്‍ ഓലന്‍കൂടി ആസ്വദിക്കുക എന്നതാണ്‌ സദ്യയുടെ കേരളീയക്രമം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B3%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍