This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:01, 4 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇമാം

മാര്‍ഗദര്‍ശകന്‍, നേതാവ്‌ എന്നീ അര്‍ഥമുള്ള അറബിപദം. ഖുര്‍ ആനില്‍ ഇമാം എന്ന പദം പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ഇസ്‌ലാമിക ചരിത്രത്തില്‍ മൂന്ന്‌ വ്യത്യസ്‌ത രീതികളിലാണ്‌ ഈ പദം വിവക്ഷിക്കപ്പെടുന്നത്‌. മുസ്‌ലിം പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വം നല്‌കുന്ന വ്യക്തിയെ പൊതുവില്‍ ഇമാം എന്നു ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്നു. ഇതുകൂടാതെ, ഇസ്‌ലാമിലെ സുന്നി വിഭാഗക്കാര്‍ ബഹുമതി ബിരുദമായി ഈ പദം ഉപയോഗിച്ചുവരുന്നു; പ്രഗല്‌ഭരായ ദൈവശാസ്‌ത്രജ്ഞന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഈ പേരു നല്‌കി അവര്‍ ബഹുമാനിക്കുന്നു. അബുഹനീഫ, അല്‍ -ഷാഫി മാലിക്‌ ഇബ്‌നു അനാസ്‌, അഹമ്മദ്‌ ഇബ്‌നു ഹംബന്‍, ഗസ്സാലി തുടങ്ങിയവര്‍ ഈ ബിരുദം ലഭിച്ചവരാണ്‌. മനുഷ്യരാണ്‌ ഇമാമിനെ നിയമിക്കുന്നതെന്നും ഇമാം തെറ്റുകള്‍ക്കതീതനല്ലെന്നും സുന്നികള്‍ വിശ്വസിക്കുന്നു. മുകളില്‍ പ്രതിപാദിച്ച രണ്ടു വ്യാഖ്യാനങ്ങള്‍ക്കു പുറമേ, ഷിയാ വിഭാഗക്കാര്‍, മുസ്‌ലീം സമുദായത്തിന്റെ മേധാവി എന്ന നിലയ്‌ക്ക്‌ മുഹമ്മദിന്റെ പിന്‍ഗാമികളായി അവര്‍ വിശ്വസിക്കുന്ന 12 പേര്‍ക്കാണ്‌ ഈ പേര്‌ നല്‌കിയിട്ടുള്ളത്‌. ഷിയാ വിഭാഗം ഖലിഫാമാരുടേതിനു തുല്യമായാണ്‌ ഇമാമിന്റെ പദവിയെ കാണുന്നത്‌. പ്രവാചകന്റെ മരുമകനായ അലിയായിരുന്നു ആദ്യത്തെ ഇമാം. ഈശ്വരനാണ്‌ ഇമാമിനെ തെരഞ്ഞെടുക്കുന്നതെന്നും ഇമാം തെറ്റുകള്‍ക്ക്‌ അതീതനാണെന്നും ആണ്‌ ഷിയകളുടെ വിശ്വാസം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%AE%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍