This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ, കെ.എം.(1877 - 1947)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ, കെ.എം.(1877 - 1947)
മലയാള കവയിത്രി. വടക്കേ മലബാറിലെ കോട്ടയം താലൂക്കില്‍ കണ്ണാരത്തു മല്ലൊളില് വീട്ടില്‍ 1877-ല്‍ ജനിച്ചു. പ്രസിദ്ധ അഭിഭാഷകനായിരുന്ന കൊയ്യോടന്‍ കുന്നത്തു കണ്ണന്നമ്പ്യാരാണ് പിതാവ്; മാതാവ് ലക്ഷ്മി അമ്മയും. ബാല്യത്തില്‍ ത്തന്നെ ഇവര്‍ പണ്ഡിതനായിരുന്ന കൊല്ലച്ചേരി കുഞ്ഞിരാമക്കുറുപ്പില് നിന്ന് കാവ്യനാടകാലങ്കാരാദികള്‍ അഭ്യസിച്ചു. 19-ാമത്തെ വയസ്സില്‍ കിഴക്കേടത്തു ചന്ത്രാത്തു കുഞ്ഞനന്തന് നമ്പ്യാര്‍ വിവാഹം ചെയ്തു. പക്ഷേ, ആ ബന്ധം അധികനാള്‍ തുടര്‍ന്നില്ല. കുറേക്കാലം കഴിഞ്ഞ് താഴക്കാട്ട് എന്ന നമ്പൂതിരികുടുംബത്തിലെ നീലകണ്ഠന് തിരുമുമ്പ് കവയിത്രിയെ വിവാഹം ചെയ്തു. അതോടുകൂടിയാണ് ഇവര്‍ കെട്ടിലമ്മയായത്. ഈ വിവാഹത്തില്‍ ഇവര്‍ക്ക് ഒരു മകനും മകളും ജനിച്ചു. ഭര്‍ത്താവു മരിച്ചതോടുകൂടി ഇവരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി. വാതരോഗബാധിതയായിത്തീര്ന്ന ഇവര്‍ 1947 ജൂണ്‍ 6-ന് അന്തരിച്ചു.
കെട്ടിലമ്മയുടെ കൃതികളില്‍ പ്രധാനപ്പെട്ടവ പ്രാര്ഥനാഞ്ജലി (സംസ്കൃതം), സാവിത്രീവൃത്തം കൈകൊട്ടിക്കളിപ്പാട്ട്, കൗസല്യാദേവി, പുരാണചന്ദ്രിക, ഗോകര്ണപ്രതിഷ്ഠയും കടാംകോട്ടുമാക്കം കിളിപ്പാട്ടും എന്നിവയാണ്. വന്‍കിടയിലുള്ള ഒരു ഭാഷാകവയിത്രിയായി കെട്ടിലമ്മയെ പരിഗണിക്കേണ്ടതാണെന്ന് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു.