This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡയാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഡയാര്‍
ചെന്നൈ നഗരത്തില്‍ കടലോരത്ത് അഡയാര്‍ പുഴയുടെ തെ. വശത്തുള്ള സ്ഥലം. പുഴയും കടലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്നതിനാല്‍ 'അഡയാര്‍' എന്നു പേര് സിദ്ധിച്ചു. 1747-ല്‍ ഫ്രഞ്ചുകാര്‍ ആര്‍ക്കാട്ടു നവാബിനെ തോല്പിച്ചത് ഇവിടെവച്ചാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് പല പാര്‍ട്ടികളും ഇവിടെനിന്ന് ഉടലെടുത്തു. ബ്രഹ്മവിദ്യാസംഘ(ഠവലീീുവശരമഹ ടീരശല്യ)ത്തിന്റെ ലോക തലസ്ഥാനം, ഇന്ത്യന്‍ സ്കൌട്ട് പ്രസ്ഥാനത്തിന്റെ ആസ്ഥാനം എന്നീ നിലകളില്‍ അഡയാറിനു പ്രമുഖമായ ഒരു സ്ഥാനമുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാര്‍ജിച്ച കലാക്ഷേത്രം ഇവിടെയാണ് ആദ്യകാലത്ത് സ്ഥിതിചെയ്തിരുന്നത്; അടുത്ത കാലത്ത് അത് തെ. തിരുവാച്ചിയൂരിലേക്കു മാറ്റി. കാന്‍സര്‍ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അര്‍ബുദാശുപത്രി (ഇമിരലൃ കിശെേൌലേ) ഇവിടെ സ്ഥിതിചെയ്യുന്നു. അഡയാറിനു സമീപമുള്ള 'ലിറ്റില്‍ മൌണ്ടി'ല്‍ (ട. ഠവീാമ ങ.) വച്ചാണ് തോമസ് അപ്പൊസ്തലന് വധിക്കപ്പെട്ടതെന്നു വിശ്വസിച്ചുപോരുന്നു. ഇന്ത്യന്‍ സിനിമാവ്യവസായത്തിന് തന്നെ മുതല്‍ക്കൂട്ടായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിം ടെക്നോളജി അഡയാറിലാണ് പ്രവര്‍ത്തിക്കുന്നത്.