This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്പമേനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:57, 3 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുപ്പമേനി

Indian acalypha

കുപ്പമേനി

യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഏകവര്‍ഷ ഓഷധി. ശാ.നാ.: അക്കാലിഫ ഇന്‍ഡിക്ക(Acalypha indica). സംസ്‌കൃതത്തില്‍ ഹരിതമഞ്‌ജരി എന്നു പേരുള്ള ഈ സസ്യം പൂച്ചമയക്കിച്ചെടി, തമ്പുകുലുക്കി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഇന്ത്യയിലെ സമതലങ്ങളില്‍ ഉടനീളം കാണുന്ന ഒരു സസ്യമാണിത്‌. തരിശുഭൂമികളിലും പാതവക്കിലും പാഴ്‌ച്ചെടിയായിട്ടാണ്‌ സാധാരണ കാണപ്പെടുക. ഏകദേശം 75 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്നു. മൂന്ന്‌ മുതല്‍ എട്ട്‌ സെ.മീ. നീളമുള്ള കട്ടികുറഞ്ഞ ഇലകള്‍ക്ക്‌ ദീര്‍ഘവൃത്താകാരമാണ്‌. സാധാരണയായി മൂന്നു സിരകള്‍ ഉണ്ടായിരിക്കും. അരിക്‌ ദന്തുരമാണ്‌. പര്‍ണവൃന്തത്തിന്‌ പത്രങ്ങളെക്കാള്‍ നീളമുണ്ട്‌. പുഷ്‌പങ്ങള്‍ കക്ഷീയപ്രകീലങ്ങളില്‍ കാണുന്നു. ആണ്‍-പെണ്‍ പൂക്കള്‍ വെണ്ണേറെയുണ്ട്‌. പെണ്‍പൂക്കളോടനുബന്ധിച്ച്‌ ആപ്പിന്റെ ആകൃതിയിലുള്ള സഹപത്രങ്ങള്‍ കാണാം. ആണ്‍ പൂക്കള്‍ വളരെച്ചെറുതാണ്‌. അവ കക്ഷീയപ്രകീലങ്ങളുടെ അഗ്രഭാഗത്തോടടുത്തു കാണപ്പെടുന്നു. ഫലങ്ങള്‍ ചെറുതും രോമാവൃതവുമാണ്‌. അവ സഹപത്രങ്ങള്‍കൊണ്ട്‌ മറഞ്ഞിരിക്കും.

അക്കാലിപസ്‌ (acalypus), അെക്കാലിഫൈന്‍ (acalyphine) എന്നീ രണ്ടു ആല്‍ക്കലോയിഡുകള്‍ ഈ ചെടിയില്‍ അടങ്ങിയിരിക്കുന്നു. ചെടിയുടെ ഇല, വേര്‌, ഇളംതണ്ട്‌, പൂക്കള്‍ എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു. ബ്രാങ്കൈറ്റിസ്‌, ആസ്‌ത്‌മ, സിഫിലിസ്‌, വ്രണം, ത്വഗ്‌രോഗങ്ങള്‍, ന്യുമോണിയ, വാതം, ചെവിവേദന, തലവേദന എന്നിവയ്‌ക്ക്‌ ഫലപ്രദമായ ഔഷധമാണ്‌ കുപ്പമേനി. ചെടിയുടെ ചാറ്‌ വെളുത്തുള്ളി ചേര്‍ത്ത്‌ വിരനശീകരണൗഷധമായി ഉപയോഗിക്കാം. വേര്‌, ഇല, നീര്‌ എന്നിവ വിരേചനൗഷധമാണ്‌. ഇലനീര്‌ ഛര്‍ദിപ്പിക്കാനുള്ള മരുന്നായി ഉപയോഗിക്കാം. ഹിസ്റ്റീരിയയ്‌ക്കും വിഷം നീക്കുന്നതിനും കുപ്പമേനി ഉപയോഗപ്രദമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍