This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ടംബച്ച കോട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:53, 31 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ടംബച്ച കോട്ട്‌

മലയാളത്തിലെ ആദ്യ ബഹുവര്‍ണ ചലച്ചിത്രം. ടി. മുഹമ്മദ്‌ യൂസഫിന്‍െറ കഥയ്‌ക്ക്‌ കെ.ടി. മുഹമ്മദ്‌ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചലച്ചിത്രം 1961ലാണ്‌ റിലീസ്‌ ചെയ്യപ്പെട്ടത്‌. പി. ഭാസ്‌ക്കരന്‍ എഴുതിയ ഗാനങ്ങള്‍ക്ക്‌ ബാബുരാജ്‌ സംഗീതം നിര്‍വഹിച്ചു. ടി.എം. സുന്ദരബാബുവിന്റേതാണ്‌ ഛായാഗ്രഹണം. ശബ്‌ദലേഖനം ആര്‍.ജി. പിള്ളയും എഡിറ്റിംങ്‌ എന്‍. ബാലുവും ആണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. സേലം മോഡേണ്‍ തിയെറ്റേഴ്‌സിന്റെ ഉടമ റ്റി.ആര്‍. സുന്ദരമാണ്‌ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചത്‌. തിക്കുറിശ്ശി, മുത്തയ്യ, എസ്‌.പി.പിള്ള, ബഹദൂര്‍, ചാന്ദ്‌നി, അംബിക, പങ്കജവല്ലി തുടങ്ങി അറുപതുകളിലെ പ്രശസ്‌ത താരങ്ങളാണ്‌ ഇതില്‍ അഭിനയിച്ചത്‌. പി.ബി. ശ്രീനിവാസ്‌, കമുകറ പുരുഷോത്തമന്‍, മെഹബൂബ്‌, ഗോമതി സിസ്റ്റേഴ്‌സ്‌, ബാബുരാജ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌.

മമ്മതിക്ക എന്ന പാവപ്പെട്ട ചെരിപ്പുകുത്തിയുടെ കഥയാണിത്‌. മെക്കയിലേക്കു പോകാന്‍ സ്വപ്‌നം കണ്ട്‌ തൊഴിലെടുക്കുന്ന മമ്മതിക്ക തന്‍െറ സമ്പാദ്യം മുഴുവന്‍ അതിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്‌. എന്നാല്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ വിവാഹത്തിനു സ്‌ത്രീധനം നല്‌കാന്‍ കഴിയാതെ വരുമ്പോള്‍ നാല്‌പതു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ അയാള്‍ കൈയൊഴിയുന്നതാണ്‌ സിനിമയുടെ പ്രമേയം.

(സുധീര്‍ പരമേശ്വരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍