This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഗ്‌നിയാര്‍ ഡി ലാ റ്റൂര്‍, ചാല്‍സ്‌ (1777-1859)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഗ്‌നിയാര്‍ ഡി ലാ റ്റൂര്‍, ചാല്‍സ്‌ (1777-1859)

Cagniard De La Tour, Charles

ഫ്രഞ്ച്‌ എന്‍ജിനീയറും ഭൗതികശാസ്‌ത്രജ്ഞനും. 1777 മാ. 31നു‌ പാരിസില്‍ ജനിച്ചു. എക്കോള്‍ പോളിടെക്‌നിക്കില്‍ വിദ്യാഭ്യാസം ചെയ്‌തു. ആര്‍ക്കിമീഡിയന്‍ സ്‌ക്രൂ ഉപയോഗിച്ചു താഴ്‌ന്ന നിരപ്പിലുള്ള ജലാശയങ്ങളില്‍ നിന്ന്‌ ഉയര്‍ന്ന നിരപ്പിലേക്കു ജലം കൊണ്ടുവരാനു‌ള്ള ഫലപ്രദമായ ഒരു ഉപകരണം (blowing machine)) കണ്ടുപിടിച്ച ഇദ്ദേഹത്തിനു‌ 1818ല്‍ പ്രഭുപദവി നല്‌കപ്പെട്ടു. സ്വന്തം പേരില്‍ പിന്നീട്‌ അറിയപ്പെടാനിടയായ ഒരു സൈറണ്‍ 1819ല്‍ കണ്ടുപിടിച്ചത്‌ ഇദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കി.

ദ്രവപദാര്‍ഥങ്ങളില്‍ മര്‍ദത്തിന്റെയും താപനിലയുടെയും പ്രവര്‍ത്തനഫലത്തെക്കുറിച്ച്‌ 1822-23 കാലത്ത്‌ ഇദ്ദേഹം പഠിക്കുകയുണ്ടായി. എല്ലാ ദ്രവപദാര്‍ഥങ്ങളും ഒരു പ്രത്യേക താപനിലയില്‍ ക്രാന്തിക താപനില മര്‍ദം എന്തുതന്നെയായിരുന്നാലും, ദ്രവാവസ്ഥയില്‍ നിന്നു വാതകാവസ്ഥയിലേക്കു മാറുന്നതായി ഇദ്ദേഹം കണ്ടുപിടിച്ചു. ജലത്തെ സംബന്ധിച്ചിടത്തോളം ഈ പ്രത്യേക താപനില 683.3 എ ആണെന്ന്‌ ഇദ്ദേഹം കണക്കാക്കി. ഇദ്ദേഹത്തിന്റെ കാലത്തെ സ്ഥിതിവച്ചു നോക്കുമ്പോള്‍ തികച്ചും ശ്രദ്ധേയവും കൃത്യതയുള്ളതുമാണ്‌ ഈ കണ്ടുപിടുത്തവും കണക്കുകൂട്ടലും. കിണ്വന പ്രക്രിയയെക്കുറിച്ച്‌ നടത്തിയ പഠനങ്ങളുടെ ഫലമായി യീസ്റ്റ്‌ ഒരു ജീവ വസ്‌തുവാണെന്ന്‌ ഇദ്ദേഹം തെളിയിച്ചു. 1859 ജൂല. 5ന്‌ പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍