This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസിനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:11, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആര്‍സിനോ

Arcino

പ്രാചീന ഈജിപ്‌തിലെ ടോളമിയുടെ വംശത്തിൽപ്പെട്ട നാല്‌ റാണിമാർ ഈ പേരിൽ അറിയപ്പെടുന്നു. ആർസിനോ ക (ബി.സി. 300-247). ത്രസിലെ രാജാവായിരുന്ന ലിസിമാക്കസിന്റെ പുത്രിയും ടോളമി കക ഫിലാഡൽഫസ്‌ന്റെ ആദ്യഭാര്യയും. ഭർത്താവിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന്‌ ഈജിപ്‌തിലെ കോപ്‌ടസിലേക്ക്‌ നാടുകടത്തി. ഇവർക്ക്‌ മൂന്ന്‌ സന്താനങ്ങളുണ്ടായിരുന്നു. ഇവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം അടിസ്ഥാനരഹിതമാണെന്ന്‌ ചിലർ കരുതുന്നു.

ആർസിനോ കക (ബി,സി. 316-270). ടോളമി കന്റെ പുത്രി. ത്രാസിലെ രാജാവായ ലിസിമാക്കസിനെ വിവാഹം കഴിച്ചു (ബി.സി. 300). ലിസിമാക്കസിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഇവർ. അവർക്ക്‌ മൂന്ന്‌ പുത്രന്മാരുണ്ടായി-ടോളമിയൂസ്‌, ലിസിമാക്കസ്‌, ഫിലിപ്പ്‌. സ്വസന്താനങ്ങള്‍ക്ക്‌ രാജ്യാവകാശം നേടുന്നതിന്‌ ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള പുത്രനും രാജ്യാവകാശിയുമായ അഗതോക്ലിസിനെ വധിക്കുവാന്‍ ഭർത്താവിനെ പ്രരിപ്പിച്ചു. വധിക്കപ്പെട്ട രാജകുമാരന്റെ ഭാര്യ ലൈസാന്‍ഡ്ര അവരുടെ സന്താനങ്ങളോടൊപ്പം സിറയയിലെ രാജാവായ സെല്യൂക്കസിന്റെ കൊട്ടാരത്തിൽ അഭയം തേടി. സെല്യൂക്കസ്‌ ലിസിമാക്കസിന്റെ ഏഷ്യാമൈനറിലുള്ള രാജ്യവിഭാഗങ്ങള്‍ ആക്രമിച്ചുകീഴടക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്‌തു (279). ആർസിനോ കസാണ്ട്രയയിലേക്ക്‌ പലായനം ചെയ്‌തു. സിറിയന്‍സേന മാസിഡോണിയ കീഴടക്കി. ആർസിനോയുടെ ഒരു അകന്ന ബന്ധുവായ ടോളമി കെറോനസ്‌ സെല്യൂക്കസിനെ വധിച്ച്‌ ത്രസും മാസിഡോണിയയും പിടിച്ചെടുത്തു. ആർസിനോയെ കൗശലത്തിൽ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം അവളുടെ രണ്ടുപുത്രന്മാരെ വധിക്കുകയും ചെയ്‌തു. മൂത്ത പുത്രനും ആർസിനോയും ഈജിപ്‌തിലേക്ക്‌ ഓടിപ്പോയി രക്ഷ പ്രാപിച്ചു. ഈജിപ്‌തിലെത്തെിയ ആർസിനോ സ്വന്തം സഹോദരനായ ടോളമി കക (ഫിലാഡൽഫസ്‌)നെ വിവാഹം കഴിച്ചു. സഹോദരീസഹോദരന്മാർ തമ്മിൽ വിവാഹം കഴിക്കുന്ന സമ്പ്രദായം ഈജിപ്‌തിൽ നിലനിന്നിരുന്നുവെങ്കിലും ഗ്രീക്കു കുടുംബങ്ങളിൽ പ്രാവർത്തികമായിത്തീർന്നത്‌ ഈ സംഭവത്തോടെയായിരുന്നു. ആർസിനോ ക-നെ സ്ഥാനഭ്രഷ്‌ടയാക്കിയാണ്‌ ആർസിനോ- കക ടോളമി കക-ന്റെ ഭാര്യയായത്‌. തുടർന്ന്‌ ഈജിപ്‌തിൽ വളരെയേറെ രാഷ്‌ട്രീയ സൈനികമാറ്റങ്ങള്‍ക്ക്‌ ആർസിനോ കാരണക്കാരിയായി. ഭരണത്തിൽ വളരെ സ്വാധീനംചെലുത്തിയിരുന്ന അവർ നാണയങ്ങളിൽ സ്വന്തംരൂപം ഒറ്റയ്‌ക്കോ രാജാവിന്റെ രൂപത്തോടുചേർത്തോ മുദ്രണം ചെയ്യിച്ചിരുന്നു. ഗ്രീക്കുകാർ അവരെ ഒരു ദേവിയായി ആരാധിച്ചു. ഭരണകാര്യങ്ങളിൽ രാജാവിനോടൊപ്പമോ ചിലപ്പോള്‍ അതിലും കൂടുതലോ അധികാരം ഇവർ ചെലുത്തിയിരുന്നു. സാമ്രാജ്യത്തിലെ പല നഗരങ്ങള്‍ക്കും അവരുടെ പേർ നല്‌കപ്പെട്ടു. മരണാനന്തരവും അവർ ബഹുമാനിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകള്‍ ഉണ്ട്‌. അവരുടെ സ്‌മാരകാർഥം ക്ഷേത്രങ്ങളും സ്ഥാപിക്കപ്പെട്ടിരുന്നു.

ആർസിനോ കകക (235-205). ടോളമി കകക-ന്റെ പുത്രി; സ്വസഹോദരനായ ടോളമി നാലാമനെ വിവാഹം കഴിച്ചു (ബി.സി. 217). ഈജിപ്‌തിന്റെയും പലസ്‌തീനിന്റെയും അതിർത്തിയിലുള്ള റഫിയയിൽവച്ചു നടന്ന യുദ്ധത്തിൽ ടോളമിയോടൊത്തു പങ്കെടുത്തു. ടോളമി ഢ ഇവരുടെ പുത്രനാണ്‌. ഇവർ ഒടുവിൽ കൊട്ടാരസേവകരാൽ വധിക്കപ്പെട്ടു. വധവൃത്താന്തം വളരെ താമസിച്ചാണ്‌ പരസ്യമായതെങ്കിലും കൊലയാളികള്‍ക്കെതിരായി അലക്‌സാണ്ട്രിയയിൽ വിപ്ലവം ഉണ്ടായി. ആർസിനോ കഢ (?-ബി.സി. 41). പ്രസിദ്ധയായ ക്ലിയോപാട്രയുടെ ഇളയസഹോദരി. ഇവരെ അലക്‌സാണ്ട്രിയയിലെ ജനത കുറെനാളത്തേക്കു രാജ്ഞിയായി അംഗീകരിച്ചിരുന്നു. ഇത്‌ ക്ലിയോപാട്രയുടെ നിർദേശാനുസരണമാണെന്നു പറയപ്പെടുന്നു. മാർക്ക്‌ ആന്റണി അവരെ ബി.സി. 41-ൽ വധിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍