This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടുക്കളച്ചപ്പുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:52, 31 ജനുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.65.219 (സംവാദം)

അടുക്കളച്ചപ്പുകള്‍

ഗശരേവലി ാശററലി

ചരിത്രാതീതകാലത്ത് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും മറ്റു പദാര്‍ഥങ്ങളുടെയും അവശിഷ്ടങ്ങളും ഉച്ഛിഷ്ടങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂഗര്‍ഭനിക്ഷേപം.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം നിക്ഷേപങ്ങള്‍ ഉത്ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡാനിഷ് കടല്‍ത്തീരത്തുനിന്നും കണ്ടെടുത്ത ഒരു ചീപ്പാണ് ഇത്തരത്തില്‍ ആദ്യമായി ലഭിച്ച അവശിഷ്ടം. ഈ ചീപ്പ് അസ്ഥികൊണ്ടു നിര്‍മിച്ചതായിരുന്നു. അടുക്കളച്ചപ്പില്‍ പ്രധാനമായി കക്കാത്തോടുകള്‍, ആഹാരത്തിനുപയോഗിച്ചിരുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, കല്ല്, മൃഗങ്ങളുടെ അസ്ഥി, കൊമ്പ് ഇവകൊണ്ടു തീര്‍ത്ത ആയുധങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത്തരം നിക്ഷേപങ്ങളില്‍നിന്നും അവ ഉത്ഖനനം ചെയ്തെടുക്കപ്പെട്ട പ്രദേശത്തെ അധിവസിച്ചിരുന്ന പ്രാചീനമനുഷ്യരുടെ ജീവിതരീതി, ആഹാരക്രമം, കരകൌശലം, കൃഷി, മറ്റു തൊഴിലുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുരാവസ്തുഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഡെന്‍മാര്‍ക്കിന്റെ കിഴക്കന്‍ തീരത്തുനിന്നും ഉത്ഖനനം ചെയ്തു കണ്ടെടുത്ത അടുക്കളച്ചപ്പുകള്‍ ബി.സി. 4000-നും 2000-നും ഇടയ്ക്കുള്ള മധ്യശിലായുഗസംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. വേട്ടയാടലും മീന്‍പിടിത്തവുമായിരുന്നു അക്കാലങ്ങളില്‍ മനുഷ്യരുടെ പ്രധാന ജോലി. അസ്ഥികൊണ്ടു തീര്‍ത്ത ചാട്ടുളി, കുന്തങ്ങള്‍ മുതലായവ കൂടാതെ വംശനാശം സംഭവിച്ചുപോയതും വളരെ അപൂര്‍വമായി മാത്രം ഇന്നു കാണപ്പെടുന്നതരത്തിലുള്ളതുമായ ചില മൃഗങ്ങളുടെയും പക്ഷികളുടെയും അവശിഷ്ടങ്ങളും ഇതില്‍പെടുന്നു. ആ കാലഘട്ടത്തിനുശേഷം മനുഷ്യന്‍ ഒരിടത്തു സ്ഥിരതാമസം തുടങ്ങിയകാലത്തെ അടുക്കളച്ചപ്പുനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവയില്‍ മണ്‍പാത്രങ്ങള്‍, മിനുസപ്പെടുത്തിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങള്‍, വീട്ടുമൃഗങ്ങളുടെയും നട്ടുവളര്‍ത്തിയ സസ്യങ്ങളുടെയും അവശിഷ്ടങ്ങള്‍ എന്നിവ അടങ്ങിയിരുന്നു.

ഇറ്റലി, ജപ്പാന്‍, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടിഷ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍നിന്നു കണ്ടെടുത്ത അടുക്കളച്ചപ്പില്‍ മധ്യശിലായുഗത്തിലും നൂതനശിലായുഗത്തിലും ജീവിച്ചിരുന്നവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നു. വ. അമേരിക്കയുടെ കിഴക്കന്‍ പ്രദേശത്തുനിന്നും പനാമയില്‍നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍ ബി.സി. 5000-നും 2000-നും ഇടയ്ക്കുള്ള കാലത്തെ കുറിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍