This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്നോത്തസ്‌ (1869 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:12, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇഗ്നോത്തസ്‌ (1869 - 1948)

ഹംഗേറിയന്‍ കവിയും നിരൂപകനും. ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം ഹ്യൂഗോ വീഗല്‍സ്‌ബര്‍ഗ്‌. ഒരു പത്രപ്രവര്‍ത്തകന്റെ പുത്രനായി ബുഡാപെസ്റ്റില്‍ ജനിച്ച വീഗല്‍സ്‌ബര്‍ഗ്‌ "ഇഗ്നോത്തസ്‌' എന്ന തൂലികാനാമത്തില്‍ ചെറുപ്പത്തില്‍ത്തന്നെ രാഷ്‌ട്രീയപരവും വിപ്ലവപരവുമായ ലേഖനങ്ങളും കവിതകളും എഴുതി. "പടിഞ്ഞാറ്‌' എന്ന്‌ അര്‍ഥംവരുന്ന ന്യൂഗാത്‌ (Nyugat)എന്ന ഒരു പ്രസിദ്ധീകരണം ആരംഭിച്ച്‌ (1908) അതിന്റെ മുഖ്യപത്രാധിപരായിത്തീര്‍ന്നു. രാഷ്‌ട്രീയകലാപങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള അതിലെ ലേഖനങ്ങള്‍ ഇഗ്നോത്തസിനെ 1919-ല്‍ സ്വരാജ്യം വിടാന്‍ നിര്‍ബന്ധിതനാക്കി. റൂമാനിയ, ചെക്കോസ്ലവാക്കിയ, ആസ്റ്റ്രിയ തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ചതിനുശേഷം 1941-ല്‍ ഇദ്ദേഹം യു.എസ്സില്‍ താമസമുറപ്പിച്ചു.

സാഹിത്യത്തെ രാഷ്‌ട്രീയലക്ഷ്യപ്രാപ്‌തിക്കുള്ള മുഖ്യകരുവായി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ച പൂര്‍വയൂറോപ്യന്‍ എഴുത്തുകാരില്‍ ഇഗ്നോത്തസിന്‌ പ്രമുഖമായ ഒരു സ്ഥാനമുണ്ട്‌. വായനയ്‌ക്കിടയില്‍ (Olvasasloz, 1902), പരീക്ഷണങ്ങള്‍ (Kiserletek, 1909) എന്നിവ ഇദ്ദേഹത്തിന്റെ വിമര്‍ശനോപന്യാസസമാഹാരങ്ങളാണ്‌. അനവധി കവിതകള്‍ക്ക്‌ പുറമേ ഏതാനും കഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍