This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്ഷ്വാകു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇക്ഷ്വാകു
അയോധ്യാരാജ്യം വാണിരുന്ന സൂര്യവംശത്തിന്റെ സ്ഥാപകന്‍; വൈവസ്വതമനുവിന് ശ്രദ്ധയില്‍ ജനിച്ച പുത്രനാണ് ഇക്ഷ്വാകു എന്നാണ് ഐതീഹ്യം. വിഷ്ണുവിന്റെ നാഭീപദ്മത്തില്നിന്ന് ബ്രഹ്മാവും, ബ്രഹ്മാവില്‍നിന്ന് മരീചിയും, മരീചിയില്‍നിന്ന് കശ്യപനും, കശ്യപനില്‍നിന്ന് സൂര്യനും, സൂര്യനില്‍നിന്ന് വൈവസ്വത (വിവസ്വാന്റെ-സൂര്യന്റെ-പുത്രന്) മനുവും ഉണ്ടായി എന്നാണ് ഹൈന്ദവ പുരാണങ്ങള്‍ പറയുന്നത്. ഇക്ഷ്വാകുവിന്റെ അനന്തരപരമ്പരയില്പ്പെട്ടവരാണ് കുകുത്സ്ഥന്‍, ദിലീപന്, രഘു, അജന്, ദശരഥന്, രാമലക്ഷ്മണഭരതശത്രുഘ്നന്മാർ തുടങ്ങിയവർ. വാല്മീകിരാമായണം, മഹാഭാരതം, ഭാഗവതം, ആഗ്നേയപുരാണം, ദേവിഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളിലും ഈ വംശാവലി സാരമായ വ്യത്യാസം കൂടാതെതന്നെ കാണുന്നുണ്ട്. ഇവ പ്രകാരം ത്രതായുഗാരംഭത്തിലാണ് ഇക്ഷ്വാകു ഈ രാജവംശം സ്ഥാപിച്ചത്.
ഇക്ഷ്വാകുവിന്റെ പ്രപിതാമഹന് വിവസ്വാ(സൂര്യ)നാകയാല്‍ ഈ പരമ്പരയില്‍പ്പെട്ടവരെ സൂര്യവംശജർ എന്നും, വംശസ്ഥാപകന്‍ ഇക്ഷ്വാകു ആയതിനാല്‍ ഐക്ഷ്വാകന്മാരെന്നും, അക്കൂട്ടത്തില്‍ കുകുത്സ്ഥനും രഘുവിനും പ്രാമാണ്യമുള്ളതിനാല്‍ കാകുത്സ്ഥന്മാരെന്നും രാഘവന്മാരെന്നും പരമാർശിക്കാറുണ്ട്. നോ: ഇക്ഷ്വാകുവംശം; സൂര്യവംശം