This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 19 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇലക്‌ട്രോണിക്‌സ്‌ കോർപ്പറേഷന്‍ ഒഫ്‌ ഇന്ത്യ (ECIL)

ഇലക്‌ട്രോണിക രംഗത്ത്‌ ഭാരതത്തിന്‌ സ്വയംപര്യാപ്‌തത നല്‌കുവാന്‍ ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന സ്ഥാപനം. 1967 ഏ. 11-ന്‌ ഭാരത സർക്കാരിന്റെ അറ്റോമിക്‌ എനർജി വിഭാഗത്തിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഡോ. എ.എസ്‌. റാവുവാണ്‌ പ്രഥമ മാനേജിങ്‌ ഡയറക്‌ടർ. കംപ്യൂട്ടർ, കണ്‍ട്രോള്‍ സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ എന്നീ ഭാഗങ്ങളിൽ നൂതന സാങ്കേതികതയ്‌ക്ക്‌ രൂപംനല്‌കുകവഴി ഭാരതത്തിന്റെ ന്യൂക്ലിയർ, പ്രതിരോധം, സ്‌പേസ്‌, സുരക്ഷാക്രമീകരണം, ഇന്‍ഫർമേഷന്‍ ടെക്‌നോളജി, ഇ-ഗവേർണന്‍സ്‌ എന്നീ മേഖലകളിൽ ഗണ്യമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇ.സി.ഐ.എല്ലിൽ ഗവേഷണ, നിർമാണ പ്രവർത്തനങ്ങള്‍ 23 വിഭാഗങ്ങളിലായിട്ട്‌ (പട്ടിക 1) ചിട്ടപ്പെടുത്തിയിരിക്കുന്നു. സങ്കീർണങ്ങളായ നിരവധി ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌ രൂപംനല്‌കുന്നതിലൂടെ (പട്ടിക 2) പല പുരസ്‌കാരങ്ങളും ഇ.സി.ഐ.എല്ലിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ പട്ടിക 3-ൽ സൂചിപ്പിച്ചിട്ടുണ്ട്‌.


പട്ടിക-2 താഴെ സൂചിപ്പിച്ചിരിക്കുന്നവ ആദ്യമായി ഭാരതത്തിൽ തനതായി നിർമിക്കാന്‍ ഇ.സി.ഐ.എൽ. വഴിയൊരുക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍