This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ മജീദ് II (1868 - 1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:13, 9 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്ദുല്‍ മജീദ് II (1868 - 1944)

Abdul Mejid II

തുര്‍ക്കിയിലെ ഒട്ടോമന്‍ (ഉസ്മാനിയ) വംശത്തിലെ അവസാനത്തെ ഖലീഫ. 1868 മേയ് 30-ന് ഇസ്താംബൂളില്‍ അബ്ദുല്‍ അസീസിന്റെ (1830-76) പുത്രനായി ജനിച്ചു. ഗ്രേറ്റ് നാഷനല്‍ അസംബ്ളിയാണ് ഇദ്ദേഹത്തെ ഖലീഫയായി തെരഞ്ഞെടുത്തത്. മറ്റ് ഒട്ടോമന്‍ സുല്‍ത്താന്മാരെക്കാള്‍ വിദ്യാസമ്പന്നനായിരുന്നു അബ്ദുല്‍ മജീദ് II. 1918-ല്‍ മുഹമ്മദ് V നിര്യാതനായപ്പോള്‍ വഹീദുദ്ദീന്‍, മുഹമ്മദ് VI എന്ന പേരില്‍ സുല്‍ത്താനായി. അപ്പോള്‍ അബ്ദുല്‍ മജീദ് യുവരാജാവായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1922-ല്‍ മുഹമ്മദ് VI സ്ഥാനഭ്രഷ്ടന്‍ ആക്കപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ യുവരാജസ്ഥാനവും നഷ്ടമായി. 1923 ഒ. 29-ന് തുര്‍ക്കി ഒരു റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1924 മാ. 3-ന് തുര്‍ക്കി ഗ്രാന്‍ഡ് നാഷനല്‍ അസംബ്ളി ഖലീഫാസ്ഥാനവും നിര്‍ത്തലാക്കി. തുടര്‍ന്ന് ഒട്ടോമന്‍ രാജവംശക്കാരെ മുഴുവന്‍ നാടുകടത്തി. ഇതിനെ തുടര്‍ന്ന് അബ്ദുല്‍ മജീദ് ഒരു ബ്രിട്ടിഷ് യുദ്ധക്കപ്പലില്‍ ഇസ്താംബൂളില്‍നിന്നും പാരീസില്‍ എത്തി. അവിടെവച്ച് 1944 ആഗ. 23-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍